ADVERTISEMENT

കൊല്ലം/അബുദാബി ∙ കഴിഞ്ഞ രണ്ടു വർഷം കൊണ്ട് മുണ്ടയ്ക്കൽ അഗതിമന്ദിരത്തിന്റെ മുഖം മാറുന്നു. പരിമിതമായ സൗകര്യങ്ങൾ കൊണ്ട് വീർപ്പുമുട്ടിയിരുന്ന അഗതിമന്ദിരത്തിന്റെ ദുരിതം മാറി. ദുരിതപൂർണമായ ജീവിതസാഹര്യങ്ങൾ പത്ര-ദൃശ്യങ്ങളിലുടെ അറിഞ്ഞ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി സഹായഹസ്തവുമായി വരികയായിരുന്നു. 

ഇതുവരെ എം.എ.യൂസഫലിയുടെ 75 ലക്ഷം രൂപയുടെ സഹായമെത്തി. ആദ്യവർഷം 25 ലക്ഷം അനുവദിച്ചു. ആ വർഷം തന്നെ പ്രാഥമിക സൗകര്യങ്ങൾ ഒരുക്കുവാനും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ശുചിമുറികൾ നിർമിച്ചു. കൂടാതെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനും പണം ചിലവഴിച്ചു.

poor-home

കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മാറ്റുവാൻ കഴിഞ്ഞ വർഷം 25 ലക്ഷം കൂടി നൽകി. ഈ തുക ഉപയോഗിച്ച് അഗതിമന്ദിരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കി വരികയാണ്. 

നിലവിൽ ഇവിടെ താമസിക്കുന്ന 114 അന്തേവാസികൾക്കും കിടക്കാൻ കട്ടിലും സ്ത്രീകൾക്കും പുരുഷൻമാർക്കും ഭക്ഷണം കഴിക്കൻ ഹാളും ഒരുക്കി. ബാക്കിയുള്ള നിർമ്മാണ പ്രവർത്തികൾക്ക് കൂടി കഴിഞ്ഞ ദിവസം 25 ലക്ഷം കൂടി കൈമാറി. ലുലു ഗ്രൂപ്പ് റീജിനൽ ഡയറക്ടർ ജോഷി സന്ദാനന്ദൻ, പൂവർഹോം സൊസൈറ്റി സെക്രട്ടറി ഡോ. ഡി.ശ്രീകുമാറിനും 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.

poor-home1
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com