ആർടിഎ കോൾ സെന്ററിന് രണ്ട് പുരസ്കാരം
Mail This Article
×
ദുബായ്∙ ഇൻസൈറ്റ്സ് മിഡിൽ ഈസ്റ്റിന്റെ മികച്ച ഗവൺമെന്റ് കോൾ സെന്റർ അവാർഡും മികച്ച ഇൻഡസ്ട്രി കോൾ സെന്റർ അവാർഡും ആർടിഎയ്ക്ക് (റോഡ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) ലഭിച്ചു. ഗൾഫ് മേഖലയിലെ പൊതു-സ്വകാര്യ സ്ഥാപനങ്ങൾക്കിടയിൽ നടത്തിയ തിരഞ്ഞെടുപ്പിലാണ് നേട്ടം.
തങ്ങളുടെ കോൾ സെന്റർ (8009090) ഉപയോക്താക്കൾക്ക് നൽകുന്ന കൃത്യമായ വിവരങ്ങളുടെയും സേവനത്തിന്റെയും മികവിലാണ് ഈ അവാർഡ് ആർടിഎ കസ്റ്റമേഴ്സ് ഹാപ്പിനസ് കോർപറേറ്റ് അഡ്മിനിസ്ട്രേറ്റീവ് സപ്പോർട് സർവീസ് സെക്ടർ ഡയറക്ടർ അഹമ്മദ് മെഹബൂബ് അറിയിച്ചു.
2009ൽ ആരംഭിച്ച കോൾ സെന്ററിന് 45 പ്രാദേശിക-രാജ്യാന്തര അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.