ADVERTISEMENT

അബ്ഹ ∙ സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂത്തി വിമത ആക്രമണം. ശനിയാഴ്ച രാത്രി 9.30നാണ്‌ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ അബ്ഹ ലക്ഷ്യമാക്കി വന്നത്. ഇത് സുരക്ഷാ സേന തകർത്തു. ആളപായം റിപ്പോർട്ട് ചെയ്യിട്ടില്ല. വെള്ളിയാഴ്ച പുലർച്ചെ അഞ്ചു ഡ്രോൺ ആക്രമണ അബ്ഹ ലക്ഷ്യമാക്കി നടന്നിരുന്നു. കഴിഞ്ഞ ഏഴുദിവസത്തിനുള്ളിൽ അബ്ഹ ജിസാൻ തുടങ്ങിയ ദക്ഷിണ മേഖലയിലേയ്ക്ക് നടത്തുന്ന നാലാമത്തെ ആക്രമണമാണിത്. 

കഴിഞ്ഞ ബുധനാഴ്ച ഹൂത്തി റോക്കറ്റ് ആക്രമണത്തിൽ ഇന്ത്യക്കാരി ഉൾപ്പെടെ 26 പേർക്ക് പരുക്കേറ്റിരുന്നു. ജിസാൻ എയർപോർട്ട് കൺട്രോൽ റൂം തകർത്തതായി ഹൂത്തികൾ അവകാശപ്പെടുന്നുണ്ടെങ്കിലും സൗദി സഖ്യ സേന അത് നിരസിച്ചു. അതേസമയം, യെമനിൽ ഹൂത്തി കേന്ദ്രങ്ങൾ ലക്ഷ്യമാക്കി സൗദി സഖ്യ സേനയുടെ വ്യോമാക്രമണങ്ങൾ നിലവിലും തുടരുന്നുണ്ട്. 

സൗദി യെമൻ അതിർത്തിയിൽ കൂടുതൽ സൈന്യം എത്തിയതായാണ്‌ റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂത്തികൾ നടത്തുന്ന ആക്രമണങ്ങളെ തുടർന്ന് രാജ്യ സുരക്ഷ കർശനമാക്കിയിട്ടുണ്ട്. സംഭവങ്ങളെ തുടർന്ന് ഇറാനെതിരെ രാജ്യാന്തര തലത്തിൽ ശക്തമായ നടപടി വേണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com