ADVERTISEMENT

ദോഹ ∙ രാജ്യാന്തര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ. ജൂൺ 21 നാണ് രാജ്യാന്തര യോഗ ദിനം. 22നാണ് എംബസിയുടെ പ്രധാന പരിപാടികൾ. 22ന് ഖത്തർ ദേശീയ മ്യൂസിയത്തിൽ രാവിലെ 5 മുതൽ 6 വരെയും ഖത്തർ സ്‌പോർട്‌സ് ക്ലബ്ബിലെ ഇൻഡോർ ഹാളിൽ വൈകിട്ട് 7 മുതൽ 8.30 വരെയും ആണ് ദിനാചരണ പരിപാടികൾ. വിദഗ്ധ യോഗ പരിശീലകരുടെ യോഗ അവതരണം നടക്കും. സാധാരണ യോഗ ശൈലി അടിസ്ഥാനമാക്കിയുള്ള യോഗ സെഷനും ഉണ്ടാകും. യോഗ സെഷനിൽ എല്ലാവർക്കും പങ്കെടുക്കാം.

21, 22 തീയതികളിലായി യോഗ ക്യാംപുകളും ശിൽപശാലകളും നടക്കും. 21ന് ഏഷ്യൻ ടൗൺ, അൽഖോർ, ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി മ്യൂസിയം എന്നിവിടങ്ങളിലും ജൂൺ 28ന് ദുഖാൻ റിക്രിയേഷനൽ സെന്ററിലും യോഗ ക്യാംപുകളും ശിൽപശാലകളും നടക്കും. ദിനാചരണത്തിന് മുന്നോടിയായി കഴിഞ്ഞ 2 മാസങ്ങളിലായി എംബസിയുടെ നേതൃത്വത്തിൽ ദോഹയിലെ വിവിധ സ്‌കൂൾ വിദ്യാർഥികൾക്കായി ശിൽപശാലകൾ നടക്കുന്നുണ്ട്. കൂടാതെ അൽഖോറിലെ ഇന്ത്യൻ സമൂഹത്തിനായി ദിവസേന യോഗ ക്ലാസുകളും നടത്തുന്നുണ്ട്. ദോഹ ആസ്ഥാനമായുള്ള യോഗ സ്റ്റുഡിയോസിന്റെ സഹകരണത്തിലാണ് ക്ലാസുകളും ശിൽപശാലകളും നടക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com