ADVERTISEMENT
ദുബായ് ∙ സേവനങ്ങളും പ്രവർത്തനങ്ങളും പൂർണമായും നിർമിത ബുദ്ധിയിൽ (എഐ) അധിഷ്ഠിതമാക്കാനുള്ള രൂപരേഖ തയാറാക്കി ആടിഎ. 2030 വരെയുള്ള കർമപരിപാടികളുടെ സമഗ്ര രൂപരേഖയാണു തയ്യാറാക്കിയത്. ചെലവു കുറയ്ക്കാനും വരുമാനം കൂട്ടാനും ഇതുവഴി കഴിയും. 3 ഘട്ടമായാണു പദ്ധതി നടപ്പാക്കുക. ലൈസൻസിങ് സേവനം, ആസൂത്രണം, സുരക്ഷാ നടപടികൾ, അറ്റകുറ്റപ്പണികൾ, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയവയാണ് ആദ്യത്തേതിൽ ഉൾപ്പെടുക.

അറിയുന്നുണ്ട്, ഓരോ അനക്കവും

കാൽനടയാത്രക്കാർക്കുള്ള ക്രോസിങ്ങുകൾ, ജോലി സമയത്ത് ബസ് ഡ്രൈവർമാരെ നിരീക്ഷിക്കാനുള്ള റഖീബ് സംവിധാനം, നിരീക്ഷണ ഡ്രോണുകൾ, ബസ്-ടാക്സി ലെയ്നുകളിൽ അതിക്രമിച്ചു കയറുന്ന വാഹനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ, സ്മാർട് ടെസ്റ്റിങ് യാർഡുകൾ, എന്നിവയെല്ലാം നിർമിത ബുദ്ധിയിൽ അധിഷ്ഠിതമാണ്. വാഹനങ്ങളുടെയും യാത്രക്കാരുടെയും എണ്ണം നോക്കി ക്രോസിങ്ങുകളിലെ സിഗ്നൽ ലൈറ്റുകൾ തെളിയുന്ന സംവിധാനം കൂടുതൽ മേഖലകളിൽ നടപ്പാക്കിവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com