ADVERTISEMENT
ദോഹ ∙ ഊർജ ദായക പാനീയങ്ങളുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നു വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്എംസി). പരീക്ഷാക്കാലമായതിനാൽ ഏകാഗ്രതയും ഓർമശക്തിയും കൂടുതൽ വേണ്ട സമയമാണെന്ന് ഓർമപ്പെടുത്തുന്നതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങളും എംഎംസി പറയുന്നു. ഊർജസ്വലരാകാൻ ഇത്തരം പാനീയങ്ങൾ സഹായിക്കുമെങ്കിലും ഓർമക്കുറവിനും ഏകാഗ്രത നഷ്ടപ്പെടാനും കാരണമാകുമെന്ന് എച്ച്എംസി സീനിയർ ക്ലിനിക്കൽ ഡയറ്റീഷ്യൻ സൊഹെയ്ർ അലി അൽ അറാബി ഓർമപ്പെടുത്തി. പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ ഇവ ഒഴിവാക്കി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കണം.ഊർജ ദായക പാനീയങ്ങളിൽ കഫീൻ അളവ് കൂടുതലായതിനാൽ ഉറക്കം തൂങ്ങാനും അലസതയ്ക്കും ഇടയാക്കും. ഇവയ്ക്ക് പകരം പാൽ, ജ്യൂസ് തുടങ്ങിയ ആരോഗ്യകരമായവ ഉപയോഗിക്കണം. ശരീരത്തിൽ എപ്പോഴും ജലാംശം നിലനിർത്തണം. ഇല്ലെങ്കിൽ നിർജലീകരണം, തളർച്ച, തലവേദന, ഏകാഗ്രത കുറവ് എന്നിവയുണ്ടാകും.

ഭക്ഷണം പ്രധാനം

വിദ്യാർഥികൾക്ക് ആരോഗ്യവും പോഷകസമ്പുഷ്ടവുമായ ആഹാരം നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിൽ മാംസം, പാൽ, പച്ചക്കറി, പഴവർഗങ്ങൾ തുടങ്ങി എല്ലാം ഉൾപ്പെടുത്തിയുള്ള സമീകൃത ആഹാരം ആകണം. വയറ്റിൽ ഭക്ഷണം ഇല്ലാത്ത അവസ്ഥ സൃഷ്ടിക്കരുത്. പ്രഭാത ഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും ഇടയിൽ പഴവർഗങ്ങൾ നൽകാം. രാവിലെ ഭക്ഷണത്തിൽ പാൽ, ബ്രെഡ്, ചീസ് എന്നിവ ഉൾപ്പെടുത്തണം. ഉച്ചഭക്ഷണത്തിന് ചോറ്,ഇറച്ചി, വേവിച്ച പച്ചക്കറികൾ അല്ലെങ്കിൽ സലാഡ് എന്നിവയാണ് ഉത്തമം. പ്രധാനപ്പെട്ട 6 വിഭാഗങ്ങളിലെ ഭക്ഷണവും ഉൾപ്പെടുത്തി സമതുലിതമായ ഭക്ഷണക്രമം പാലിക്കണം. കാൽസ്യം, വിറ്റമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണം വേണം തിരഞ്ഞെടുക്കാൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com