ADVERTISEMENT

സലാല ∙ സലാലയിലെ ഏറ്റവും വലിയ ടൂറിസം മേളയായ ഖരീഫ് (മൺസൂൺ) ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 21 മുതൽ സെപ്റ്റംബർ 21 വരെ നീളുന്ന മേളയിലേക്ക് ഇന്ത്യക്കാരടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ പ്രവഹിക്കും. എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയതായി ദോഫാർ പൊലീസ് മേധാവി ബ്രിഗേഡിയർ മൊഹ്സിൻ ബിൻ അഹമ്മദ് അൽ അബ്രി പറഞ്ഞു. സന്ദർശകർ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു.

ബീച്ചുകൾ, മലകൾ, കാട്ടുപൂക്കൾ വിടർന്ന താഴ്‌വാരങ്ങൾ, ഗുഹകൾ, അരുവികൾ, തടാകങ്ങൾ, ചരിത്ര-പൈതൃക മേഖലകൾ എന്നിവ സലാല ഉൾപ്പെടുന്ന ദോഫാർ ഗവർണറേറ്റിനെ ആകർഷകമാക്കുന്നു. ദൽകൂത്ത്, മിർബാത് വിലായത്തുകളും മേളയുടെ ഭാഗമാകും. വിവിധ ഉൽപന്നങ്ങളുടെ വിപണന മേള ദോഫാർ മേഖലയിലെ വിവിധ ഭാഗങ്ങളിലായി നടക്കും. കലാ-കായിക മത്സരങ്ങളും ഇതോടനുബന്ധിച്ചുണ്ട്. കൊടുംചൂടിൽ ഗൾഫ് മേഖല ഉരുകുമ്പോഴാണ് സലാലയിലെ പെരുമഴക്കാലം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com