ADVERTISEMENT

അബുദാബി ∙ ഫെഡറൽ ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിനു കീഴിൽ ഖോർഫക്കാനിൽ കസ്റ്റമർ ഹാപ്പിനസ് സെന്റർ പുനരാരംഭിച്ചു. അറ്റകുറ്റപ്പണിക്കായി ജനുവരിയിൽ അടച്ച കേന്ദ്രമാണ് മികച്ച സൗകര്യങ്ങളോടെ പുതുക്കിപ്പണിതത്.

ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാനും പുതുക്കാനുമുള്ള സേവനം, വിരലടയാളം പകർത്തൽ, ഫോട്ടോ എടുക്കൽ തുടങ്ങിയ സേവനം ലഭിക്കും. ഖോർഫക്കാനിലെ വീസ, മെഡിക്കൽ സെന്ററിന് സമീപമായാണ് ഉപഭോക്തൃ സേവന കേന്ദ്രം പ്രവർത്തിക്കുന്നത്. ഫോൺ: 600530003

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com