ADVERTISEMENT

കുവൈത്ത് സിറ്റി ∙ സ്വതന്ത്ര കുവൈത്തിന് ഇന്ന് 58 വയസ്സ്. 1899ൽ ബ്രിട്ടിഷ് അധീനതയിലായ കുവൈത്ത് 1961 ജൂൺ 19നാണ് സ്വതന്ത്രമായത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളും ബ്രിട്ടിഷ് ആധിപത്യത്തിലായിരുന്നതിനാൽ ഇന്ത്യൻ രൂപയായിരുന്നു ഏറെക്കാലം കുവൈത്തിൽ പ്രചാരത്തിലുണ്ടായത്. 1950-1965 കാലത്ത് കുവൈത്ത് അമീർ ആയിരുന്ന ഷെയ്ഖ് അബ്ദുല്ല അൽ സാലെം ആണ് സ്വാതന്ത്ര്യത്തിനായി നടപടിയെടുത്തത്. 1961 ജൂണിൽ സ്വാതന്ത്ര്യം ലഭിച്ച ദിനം അദ്ദേഹം പ്രഖ്യാപിച്ചു. ‘പ്രിയപ്പെട്ട രാജ്യത്തെ സംബന്ധിച്ചെടുത്തോളം അവിസ്മരണീയ ദിനമാണ് ഇന്ന്. രാജ്യത്ത് ചരിത്രത്തിൽ പുതിയ അധ്യായം തുറന്നിരിക്കുന്നു.

ഇനി കുവൈത്ത് സ്വതന്ത്ര്യ പരമാധികാര രാജ്യം’. ആധുനിക കുവൈത്തിന് തുടക്കമാവുകയായിരുന്നു അന്ന്. 58 വർഷത്തിനിടെ കുവൈത്തിന്റെ വളർച്ചയും തളർച്ചയും ലോകം കണ്ടു. തളർച്ചക്കിടയിലും തകരാത്ത ഇച്ഛാശക്തിയും കണ്ടു. വലിപ്പത്തിൽ ചെറുതാണെങ്കിലും ലോകത്ത് ശ്രദ്ധിക്കപ്പെടുന്ന രാജ്യങ്ങളിൽ ഒന്നാണിപ്പോൾ കുവൈത്ത്. സാമ്പത്തികമായി വളരെയേറെ പുരോഗതി കൈവരിച്ച രാജ്യം. ലോകം ശ്രദ്ധിക്കുന്ന ഭരണാധികാരികളിൽ കുവൈത്ത് അമീറിനും സ്ഥാനമുണ്ട്. മാനുഷിക പ്രവർത്തനങ്ങളുടെ പട്ടികയിൽ ഒന്നാംസ്ഥാനത്തുള്ള രാജ്യമാണിപ്പോൾ കുവൈത്ത്. ഐക്യരാഷ്ട്ര സഭയിലും കുവൈത്ത് ശ്രദ്ധേയ സ്ഥാനം വഹിക്കുന്നു. നിലവിൽ യു‌എൻ രക്ഷാസമിതിയിൽ താത്കാലിക അംഗവുമാണ് കുവൈത്ത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com