ADVERTISEMENT

ഷാർജ ∙ മക്കൾക്ക് മികച്ചൊരു പങ്കാളിയെ കണ്ടെത്തുകയെന്നത് മിക്ക പ്രവാസി രക്ഷിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ്. എന്നാൽ, വിശാലമായ ഡാറ്റാ ബേസുള്ള എംഫോർമാരി ഇത്തരം രക്ഷിതാക്കൾക്ക് ആശ്വാസമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പരന്നുകിടക്കുന്ന മലയാളികൾക്ക് അവരുടെ സമൂഹത്തിൽ നിന്നും യോജിക്കുന്ന വരനെയും വധുവിനെയും കണ്ടെത്താൻ എംഫോർമാരി സഹായിക്കുന്നു. വിശ്വാസ്യതയിലും സാങ്കേതികവിദ്യയിലും ഒന്നാമതുള്ള എംഫോർ മാരി ആർക്കും എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും. വളരെയെളുപ്പം യോജിച്ച പങ്കാളികളെ തിരഞ്ഞെടുക്കാനും സാധിക്കുന്നു.

ജൂൺ 21, 22 തിയതികളിൽ രാവിലെ 11 മുതൽ രാത്രി എട്ടു വരെ ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന മലയാള മനോരമ ഹെല്‍ത്ത് കെയര്‍ എക്സിബിഷനിൽ എംഫോർ മാരി വീണ്ടും പ്രവാസികളെ കാണാൻ എത്തുകയാണ്. മുൻപ് ദുബായിലും ഷാർജയിലും നടത്തിയ പരിപാടികളുടെ വിജയത്തെ തുടർന്നാണ് ഷാർജയിലേക്കുള്ള രണ്ടാം വരവ്. ഇന്ത്യൻ അസോസിയേഷൻ ഷാർജയുമായി ചേർന്ന് നടത്തുന്ന മനോരമ ഹെൽത്ത് എക്സിബിഷനിൽ എംഫോർമാരിയുടെ റജിസ്ട്രേഷനുള്ള പ്രത്യേക കൗണ്ടർ തുറക്കും.

നിരവധി പ്രവാസി രക്ഷിതാക്കളും ഇന്ത്യയിലെ തിരക്കുള്ള വ്യക്തികളും എംഫോർമാരിയുടെ പാക്കേജുകൾ ഉപയോഗിക്കുന്നവരാണ്. വിവാഹവുമായി ബന്ധപ്പെട്ട് താരതമ്യേന ബുദ്ധിമുട്ടുള്ളതെന്നു കരുതുന്ന ജോലികൾ എംഫോർമാരിയിലൂടെ വളരെ ലളിതമായി കൃത്യമായി ചെയ്തു തീർക്കാം. വധൂ–വരന്മാരെ തിരഞ്ഞെടുക്കുന്നതിന് ഈ മേഖലയിൽ വളരെ പരിചയ സമ്പത്തുള്ള എംഫോർമാരിയുടെ എക്സിക്യൂട്ടീവുകൾ സഹായിക്കും. മികച്ചതും പരസ്പരം ചേർച്ചയുള്ളതുമായ പ്രൊഫൈലുകൾ ഇവർ തന്നെ നൽകുകയും ചെയ്യും. ഇതിലൂടെ, തിരക്കുള്ള രക്ഷിതാക്കൾക്ക് സ്വസ്ഥമായി കാര്യങ്ങൾ ചെയ്യാം എന്നതാണ് പ്രത്യേകത.

രക്ഷിതാക്കളുമായി നടത്തുന്ന സംഭാഷണങ്ങളും ഇടപെടലുകളും പൂർണമായും രഹസ്യസ്വഭാവത്തോടെ എംഫോർമാരി എക്സിക്യൂട്ടിവുകൾ സൂക്ഷിക്കും. രക്ഷിതാക്കൾക്കു പുറമേ  യുവതി–യുവാക്കൾക്കും അവരുടെ പ്രൊഫൈലുകൾ നേരിട്ട് പരിശോധിക്കാനും ആവശ്യമെങ്കിൽ എംഫോർമാരി എക്സി‍ക്യൂട്ടിവിന്റെ സഹായം തേടാനും സാധിക്കും. ഒാരോ വ്യക്തികൾക്കും അവരുടെ സമയപരിധി അനുസരിച്ച് വിവിധ പാക്കേജുകൾ എടുക്കാൻ സാധിക്കും. എം ഫോർ മാരിയിലൂടെ പുതിയ ജീവിതം തുടങ്ങിയ ആയിരക്കണക്കിന് ദമ്പതികൾ ഇന്ന് സന്തോഷത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജീവിക്കുന്നു. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ലക്ഷക്കണക്കിനു മലയാളികൾ ഓരോ നിമിഷവും സന്ദർശിക്കുന്ന വെബ്ൈസറ്റിൽ നിന്നും അനുയോജ്യമായ പങ്കാളികളുടെ വിശദാംശങ്ങൾ ഏറ്റവും വേഗത്തിൽ കണ്ടെത്താൻ സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com