ADVERTISEMENT

ദോഹ ∙ വടക്ക് പടിഞ്ഞാറൻ കാറ്റ് വാരാന്ത്യം വരെ നീളുമെന്ന് കാലാവസ്ഥാ വകുപ്പ്. പൊടി ഉയർത്തുന്ന ശക്തമായ വടക്ക് പടിഞ്ഞാറൻ കാറ്റിന്റെ പ്രാദേശിക നാമം അൽ ബവാരി എന്നാണ്. ശക്തമായ കാറ്റും പൊടിയും നിറഞ്ഞ സമയങ്ങളിൽ ദൂരക്കാഴ്ച 2 കിലോമീറ്റർ വരെ കുറയും. വെള്ളിയാഴ്ച വൈകിട്ടോടെ കാറ്റിന്റെ വേഗം കുറയും. ഇതോടെ, താപനിലയിലും ഗണ്യമായ കുറവ് അനുഭവപ്പെടും.

രാജ്യത്തുടനീളം അൽ ബവാരി ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ശക്തിപ്രാപിക്കുമെന്നു നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂൺ ആദ്യം മുതൽ ജൂലൈ പകുതി വരെയാണ് അൽ ബവാരിയുടെ വരവ്. 40 ദിന കാറ്റെന്നും അൽ ബവാരി അറിയപ്പെടുന്നു. രാത്രിയിൽ ദുർബലമാകുകയും പുലർച്ചെ ശക്തിപ്രാപിക്കുകയുമാണ് അൽ ബവാരിയുടെ ശൈലി.

ശ്രദ്ധിക്കേണ്ടവ

∙ദൂരക്കാഴ്ച കുറയത്തക്ക വിധം കാറ്റ് ശക്തമാകുന്ന സമയങ്ങളിൽ പുറത്ത് പോകുന്നത് ഒഴിവാക്കണം.

∙വീടിന്റെ വാതിലുകളും ജനലുകളും അടയ്ക്കണം

∙പുറത്തിറങ്ങുമ്പോൾ മൂക്ക്, വായ, ചെവി എന്നിവ തുണിയോ മൂടുപടമോ ഉപയോഗിച്ച് മൂടണം.

∙വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.

∙കാറിന്റെ ജനലുകൾ അടച്ചിട്ടെന്ന് ഉറപ്പാക്കണം.

∙ശക്തമായ പൊടിക്കാറ്റുള്ളപ്പോൾ മുമ്പിലുള്ള വാഹനവുമായി നിശ്ചിത അകലം പാലിച്ച് വേണം വാഹനം ഓടിക്കാൻ.

∙കണ്ണ് തിരുമ്മുന്നത് ഒഴിവാക്കണം. പുറത്തിറങ്ങുമ്പോൾ കണ്ണട ഉപയോഗിക്കാം.

∙അലർജിയുള്ളവർ പ്രതിരോധ മരുന്ന് നേരത്തെ തന്നെ കഴിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com