ADVERTISEMENT

ദോഹ∙ ഫിഫ ഫുട്‌ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായിരിക്കും 2022 ൽ ഖത്തറിൽ നടക്കുകയെന്ന് അൾജീരിയൻ താരം റിയാദ് മഹ്രെസ്. സാവോ പോളോയിൽ സുപ്രീം കമ്മിറ്റിയുടെ പവിലിയൻ സന്ദർശിക്കവെയാണ് റിയാദ് മഹ്രെസിന്റെ അഭിപ്രായം. മുൻ ഖത്തർ ദേശീയ ടീം തലവൻ കൂടിയായിരുന്ന ഡിജാമെൽ ബെലാമദിയും റിയാദിനൊപ്പമുണ്ടായിരുന്നു.

ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകൾ അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. കൂട്ടായ സംഘടനാ പ്രവർത്തനവും അവിശ്വസനീയവുമായ തയാറെടുപ്പുകളുമാണ് ഖത്തർ നടത്തുന്നത്. ഫിഫ ലോകകപ്പിലെ ഏറ്റവും മികച്ച ടൂർണമെന്റിനാണ് ഖത്തർ വേദിയാകുകയെന്നും റിയാദ് പറഞ്ഞു. ഖത്തറിന്റെ ലോകകപ്പ് തയാറെടുപ്പുകളാണ് പവിലിയനിൽ പ്രദർശിപ്പിച്ചിരിക്കുന്നത്. ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ചെറു മാതൃകകളും പ്രദർശനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com