ADVERTISEMENT

ദോഹ∙ കൂറ്റൻ കപ്പലുകൾക്ക് ഇനി അനായാസം ദോഹ തുറമുഖത്ത് നങ്കൂരമിടാം. ഒന്നിലധികം ഭീമൻ കപ്പലുകൾക്ക് നങ്കൂരമിടാനായി പുതിയ ബെർത്ത് നിർമാണം പൂർത്തിയായതായി ഗതാഗത വാർത്താവിനിമയ മന്ത്രാലയം. ദോഹ തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കാനുള്ള വികസന പദ്ധതികളുടെ ഭാഗമായാണ് പുതിയ ബെർത്ത് നിർമിച്ചത്. വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രില്ലിങ് ജോലികളും പൂർത്തിയായി. അപ്രോച്ച് ചാനലിൽ നിന്നും 35 ലക്ഷം ഘനമീറ്റർ സാമഗ്രികളാണ് നീക്കിയത്. ലോകത്തിലെ ഏറ്റവും മുൻനിര കപ്പൽ വിനോദസഞ്ചാര കേന്ദ്രമാക്കി ദോഹയെ മാറ്റാൻ ലക്ഷ്യമിട്ടാണ് തുറമുഖ വികസനം.

കൂടുതൽ കൂറ്റൻ കപ്പലുകൾക്ക് നങ്കൂരമിടാനുള്ള സൗകര്യം ഒരുക്കുന്നതിലൂടെ ആഭ്യന്തര കപ്പൽ വിനോദസഞ്ചാരത്തിന്റെ വളർച്ചക്കും ആക്കം കൂട്ടും. ഖത്തർ ദേശീയ ദർശന രേഖ 2030 പ്രകാരം ലോകത്തിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി ഖത്തറിനെ മാറ്റുകയെന്നതാണ് ലക്ഷ്യം. ലക്ഷ്യം കൈവരിക്കുന്നതിൽ മികച്ച സംഭാവന നൽകാൻ ദോഹ തുറമുഖത്തിന് കഴിയുമെന്ന് മന്ത്രാലയം സാങ്കേതിക കാര്യ ഡയറക്ടർ ഷെയ്ഖ് മുഹമ്മദ് ബിൻ ഖാലിദ് അൽതാനി പറഞ്ഞു.

ദോഹ തുറമുഖത്തിന്റെ വികസനം കൂടുതൽ കപ്പൽ സന്ദർശകർ എത്താൻ വഴിയൊരുക്കുമെന്നതിനാൽ രാജ്യത്തെ ഹോട്ടൽ, റസ്റ്ററന്റ്, റീടെയ്ൽ, സേവന മേഖലയുടെ വളർച്ചക്ക് ശക്തിപകരും. മാത്രമല്ല 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ സമയത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി ദോഹ തുറമുഖം മാറും. ഭീമൻ ആഡംബര കപ്പലുകളുടെ വരവ് മേഖലയിലെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പട്ടികയിൽ ഖത്തറിന്റെ സ്ഥാനം ഉയർത്തും. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും ദോഹ തുറമുഖത്തിന്റെ വികസനം നേട്ടം കൈവരുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com