ADVERTISEMENT

റാസൽഖൈമ ∙ യുഎഇയിൽ സന്ദർശക വീസയിൽ എത്തിയ ഇന്ത്യക്കാരൻ കാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിൽ. യുപി ബഹ്റൈച് സ്വദേശി ഹസിമുദ്ദീൻ അഹമ്മദാണ് (49) അബോധാവസ്ഥയിൽ കഴിയുന്നത്. വഴിയിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ പൊലീസ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പരിശോധനയിൽ കാൻസർ രോഗം മൂർച്ഛിച്ച നിലയിലാണെന്നു കണ്ടെത്തിയതോടെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ  എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു സാമൂഹിക പ്രവർത്തകർ. ജോലി തേടി ഏപ്രിൽ 15നാണ് ഹസിമുദ്ദീൻ എത്തിയത്. മത്സ്യത്തൊഴിലാളികളായ ഏതാനും യുപിക്കാർക്കൊപ്പമായിരുന്നു താമസം. ലക്നൗവിലേക്ക് എയർഇന്ത്യ എക്സ്പ്രസ് മാത്രമാണുള്ളത്.

 ഇതിൽ സ്ട്രച്ചർ കൊണ്ടുപോകാൻ പറ്റാത്തതിനാൽ ന്യൂഡൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിക്കാനാണ് ശ്രമമെന്നു സാമൂഹിക പ്രവർത്തകനായ ശ്രീധരൻ പ്രസാദ് പറഞ്ഞു. രോഗിക്കൊപ്പം നഴ്സും ഉണ്ടാകണം. ഇതിനെല്ലാം കോൺസുലേറ്റിന്റെ സഹായം തേടിയിട്ടുണ്ട്. ഭീമമായ ആശുപത്രി ബില്ലാണ് മറ്റൊരു വെല്ലുവിളി. കോൺസുലേറ്റുവഴി ആരോഗ്യമന്ത്രാലയത്തിന് അപേക്ഷ നൽകി ഇതൊഴിവാക്കിക്കിട്ടാനും ശ്രമങ്ങൾ നടത്തിവരികയാണ്. നടപടികൾ എത്രയും വേഗം പൂർത്തിയാക്കി രോഗിയെ ബന്ധുക്കൾക്കടുത്ത് എത്തിക്കാനാണ് ശ്രമം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com