ADVERTISEMENT
കുവൈത്ത് സിറ്റി ∙ ദേശീയ കലാ സാംസ്കാരിക സാഹിത്യ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര സംഗീതോത്സവത്തിന് തുടക്കമായി. 28 വരെ നീണ്ടുനിൽക്കുന്ന സംഗീതോത്സവം കൗൺസിൽ അസി. സെക്രട്ടറി ജനറൽ ഡോ.ബദർ അൽ ദുവൈഷ് ഉദ്ഘാടനം ചെയ്‌തു. സ്വദേശി സംഗീതജ്ഞൻ അൻ‌വർ അബ്ദുല്ലയെ ആദരിച്ചുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. മാനുഷിക സത്തയുടെ വളർച്ചക്കും പരിഷ്കൃതവും വികസിതവുമായ സമൂഹ സൃഷ്ടിപ്പിനും സംഗീതം മികച്ച സംഭാവന നൽകുന്നുവെന്ന് ബദർ അൽ ദുവൈഷ് പറഞ്ഞു. ഒട്ടേറെ രാജ്യാന്തര കലാകാരന്മാർ സംഗീതോത്സവത്തിൽ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com