ADVERTISEMENT

മസ്‌കത്ത്∙ ലോക കേരള സഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച പ്രതിപക്ഷ നേതാവിന്റെ നിലപാടിനോട് അനുഭാവം പ്രകടിപ്പിച്ച് ഒമാനില്‍ നിന്നുള്ള ലോക കേരള സഭയിലെ ഏക കോണ്‍ഗ്രസ് പ്രതിനിധി സിദ്ദീഖ് ഹസനും ‌അംഗത്വം രാജിവെച്ചു.

ലോക കേരള സഭാ അംഗത്വം രാജിവച്ചുള്ള കത്ത് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും നോര്‍ക്ക സിഇഒയ്ക്കും അയച്ചതായി സിദ്ദീഖ് ഹസന്‍ പറഞ്ഞു. പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്നു പ്രഖ്യാപിച്ച് ആരംഭിച്ച ലോക കേരള സഭ നിലനില്‍ക്കെ തന്നെ ഒന്നര വര്‍ഷത്തിനിടെ രണ്ട് പ്രവാസി വ്യവസായികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലാണ് രാജി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com