ADVERTISEMENT

മസ്‌കത്ത്∙ കൗമാരക്കാര്‍ക്കിടയില്‍ വ്യാപകമായ പബ്ജി ഗെയിം ഹറാമാണെന്ന് ഒമാന്‍ അസിസ്റ്റന്റ് ഗ്രാന്റ് മുഫ്തി. ശൈഖ് കഹ്‌ലാന്‍ അല്‍ ഖറൂസിയാണ് പബ്ജിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചത്. ആളുകളുടെ സമയം നഷ്ടപ്പെടുത്തുന്നതോടൊപ്പം ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ക്കും പബ്ജി കാരണമാകുന്നു. ധാര്‍മികതയും സാമൂഹിക ഗുണങ്ങളും നഷ്ടപ്പെടുത്തുന്നതാണ് പബ്ജി ഗെയിം. ആത്മഹത്യയിലേക്കുവരെ ആളുകളെ ഗെയിം കൊണ്ടെത്തിക്കുന്നു.

ദക്ഷിണ കൊറിയന്‍ കമ്പനി 2017ലാണ് പബ്ജി വിഡിയോ ഗെയിം അവതരിപ്പിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നേപ്പാളില്‍ പബ്ജി നിരോധിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com