ADVERTISEMENT

റിയാദ് ∙ ടെലി കമ്യൂണിക്കേഷൻ വികസന രംഗത്ത് ജി20 യിലെ മുൻനിര രാജ്യങ്ങളുടെ കൂട്ടത്തിൽ സൗദി അറേബ്യ രണ്ടാമത്. ആഗോള റേഡിയോ സെപക്ട്രം അലോക്കേഷൻ റിപ്പോർട്ട് പ്രകാരം പൊതു മൊബൈൽ ടെലികോം സേവനങ്ങൾക്ക് വേണ്ടി ആഗോള ഫ്രീക്വൻസി ബ്രാന്റുകളുടെ ഓപറേറ്റർമാർക്ക് നൽകുന്ന റേഡിയോ സ്പെക്ട്രത്തിന്റെ തോത് അനുസരിച്ച്  ജി20 രാജ്യങ്ങളുടെ കൂട്ടത്തിൽ വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ചത്. 

2019 ന്റെ ആദ്യ പാദത്തിൽ ജപ്പാൻ മാത്രമാണ് ഈ മേഖലയിൽ മുന്നിൽ നിൽക്കുന്നത്. രാജ്യത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങളുടെ ശരാശരി വേഗത 2017 സെപ്റ്റംബർ അവസാനത്തിൽ സെക്കൻഡിൽ 9.2 മെഗാബൈറ്റിൽ (എംബിപിഎസ്) നിന്ന് ഈ വർഷം മേയ് അവസാനത്തോടെ 37.5 മെഗാബൈറ്റ് ആയി ഉയർത്തുന്നതിൽ വിജയിച്ചതായി ഗ്ലോബർ ബ്രോഡ് ബാന്റ് സ്പീഡ് ടെസ്റ്റ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com