ADVERTISEMENT

അബുദാബി/അൽഐൻ ∙ കടുത്ത ചൂടിൽനിന്ന് ബസ് യാത്രക്കാരെ രക്ഷിക്കാൻ ഈ വർഷം ശീതീകരിച്ച 20 പുതിയ  ബസ് ഷെൽട്ടർ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് തീരുമാനിച്ചു.അൽഐനിൽ സ്ഥാപിച്ച 4 കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്യവെയാണ് ഇൻറഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ (ഐടിസി) അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. 

 

ഇവ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ 600 ബസ് ഷെൽട്ടറുകൾ നിർമിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.  

സായിദ് ബിൻ സുൽത്താൻ സ്ട്രീറ്റ് 137, ഊദ് അൽ തൂബ, ഹംദാൻ ബിൻ മുഹമ്മദ് സ്ട്രീറ്റ് 127, മുനിസിപ്പാലിറ്റി സ്ട്രീറ്റ് 124 എന്നിവിടങ്ങളിലാണ് പുതിയ കാത്തിരിപ്പുകേന്ദ്രം സജ്ജമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത്. 28 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ബസ് ഷെൽട്ടറുകൾ. 

 

സുരക്ഷാ ക്യാമറ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെയാണു കാത്തിരിപ്പുകേന്ദ്രം. വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകളെ സംബന്ധിച്ച വിവരങ്ങളും യാത്രയ്ക്കെടുക്കുന്ന സമയവും അറിയിക്കുന്ന സ്ക്രീനും ബസ് ഷെൽട്ടറിലുണ്ട്.

‌എമിറേറ്റിൽ ബസ് യാത്രക്കാരുടെ എണ്ണം വർധിച്ചതോടെയാണ് കൂടുതൽ സൗകര്യം ഏർപ്പെടുത്തുന്നതെന്നും സുരക്ഷിതവും ആയാസരഹിതവുമായ യാത്രയാണ് ലക്ഷ്യമാക്കുന്നതെന്നും വ്യക്തമാക്കി.

 

ശീതീകരിച്ച കാത്തിരിപ്പുകേന്ദ്രം ഉൾപ്പെടെ ഗതാഗത രംഗത്തെ പരിഷ്കാരം മൂലം കൂടുതൽ ആളുകൾ പൊതുഗതാഗത സേവനം ഉപയോഗപ്പെടുത്താൻ മുന്നോട്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു  ഐടിസി അൽഐൻ മാനേജർ ഹമദ് ബിൻ റക്കാദ് അൽ അംരി പറഞ്ഞു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com