ADVERTISEMENT

ദുബായ് ∙ ഷാർജയിൽ നിന്ന് ചൊവ്വ രാത്രി 6.10ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 534ആറ് മണിക്കൂർ വൈകി പുറപ്പെട്ടത് യാത്രക്കാരെ വലച്ചു. 

 

ഒരു മണിക്കൂർ വൈകി 7.10ന് പുറപ്പെടുമെന്നാണ് യാത്രക്കാരെ ആദ്യം അറിയിച്ചത്. എന്നാൽ, രാത്രി 12.30നാണ് പുറപ്പെട്ടത്.

യാത്രക്കാർക്ക് ഭക്ഷണവും മറ്റും നൽകിയെങ്കിലും കൃത്യമായ വിവരം കൈമാറിയില്ലെന്ന പരാതിയുണ്ട്. 

ഇന്ത്യൻ സമയം രാത്രി 11.50ന് എത്തേണ്ട വിമാനം രാവിലെ ആറരയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്.

യാത്രക്കാരും സ്വീകരിക്കാനെത്തിയവരെയുമെല്ലാം ഇതുമൂലം വലഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com