ADVERTISEMENT

അല്‍എെൻ ∙ രണ്ടു വയസുകാരൻ സ്വിമ്മിങ് പൂളിൽ മുങ്ങി മരിച്ചു. അൽഐനിലെ ജബൽ ഹഫീത്തിലാണ് സംഭവം. ബന്ധുക്കളുടെ വില്ലയിലെ നീന്തൽക്കുളത്തിലാണ് കുട്ടി മുങ്ങിയത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം, വേനൽക്കാലത്ത് നീന്തൽക്കുളം ഉപയോഗിക്കുന്നവർ ഏറെയായതിനാൽ, കുട്ടികളെ സൂക്ഷിക്കണമെന്ന് പൊലീസ് നിർദേശിച്ചു.

നിർദേശങ്ങൾ ഇങ്ങനെ

∙ മുതിർന്നവരുടെ അഭാവത്തിൽ കുട്ടികൾക്കു തനിച്ച് ഇറങ്ങാനാവാത്ത വിധം ഉയരത്തിൽ വേലി കെട്ടി തിരിക്കണം

∙ എല്ലാ സമയത്തും സ്വിമ്മിങ് പൂളിലേക്കുള്ള വാതിലുകൾ പൂട്ടിയിരിക്കണം

∙ രക്ഷിതാക്കൾക്കൊപ്പമാണെങ്കിലും കുട്ടികൾക്ക് സുരക്ഷാ ജാക്കറ്റ് ധരിപ്പിക്കണം

∙ വഴുതിവീഴാത്ത പ്രതലമായിരിക്കണം

∙ നീന്തൽകുളമുള്ള ഭാഗത്തെ നിരീക്ഷണം കെട്ടിട ഉടമകൾ ശക്തമാക്കണം

∙ സ്കൂളുകളിലെ നീന്തൽകുളങ്ങളിൽ പ്രഥമ ശുശ്രൂഷാ പരിശീലനം നേടിയ അംഗീകൃത ലൈഫ് ഗാർഡിന്റെ സേവനം നിർബന്ധം

∙ സമയബന്ധിതമായി അറ്റകുറ്റപ്പണി നടത്തി റിപ്പോർട്ട് സൂക്ഷിക്കാത്ത നീന്തൽകുളം ഉടമയ്ക്കും നടത്തിപ്പുകാർക്കും പിഴ

∙ വൃത്തിയായി സൂക്ഷിക്കാത്തതും നിയമലംഘനമായി കണക്കാക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com