ADVERTISEMENT

ദോഹ∙ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകം ചുറ്റിസഞ്ചരിച്ച് പുതിയ ലോക റെക്കോർഡിട്ട് ഖത്തർ എക്‌സിക്യൂട്ടീവ് സംഘം. നാസയുടെ കേപ് കനാവെറലിൽ നിന്നു ക്യു.ഇ ഗൾഫ് സ്ട്രീം ജി 650 ഇആറിലാണ് സംഘം യാത്ര നടത്തിയത്. ഉത്തര-ദക്ഷിണ ധ്രുവങ്ങൾ 46 മണിക്കൂർ 40 മിനിട്ട് ചുറ്റി സഞ്ചരിച്ചാണ് നേട്ടം. ഫ്ലോറിഡയിൽ തുടങ്ങി അസ്താന, അസ്താനയിൽ നിന്ന് മൊറീഷ്യസ് മൊറീഷ്യസിൽ നിന്ന് ചിലെ, ചിലെയിൽ നിന്ന് തിരികെ ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലാണ് യാത്ര സമാപിച്ചത്.

ഖത്തർ എക്‌സിക്യൂട്ടീവ് പൈലറ്റുമാരും നാസയുടെ ഓർബിറ്റ് സംഘവും ചേർന്നുള്ള യാത്രയാണ് പുതിയ റെക്കോർഡിട്ടത്. ഖത്തർ എക്‌സിക്യൂട്ടീവ് പൈലറ്റുമാരായ ജേക്കബ്ബ് ഓബി ബെച്ച്, ജെറെമി അസ്‌കോഫ്, യെവ്‌ഗെൻ വാസിലെൻകോ, നാസ ശാസ്ത്രജ്ഞൻ ടെറി വിർട്‌സ്, ആക്‌ഷൻ ഏവിയേഷൻ ചെയർമാൻ ഹാമിഷ് ഹാർഡിങ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഖത്തർ എയർവേയ്‌സിന്റെ ബിസിനസ് ജെറ്റ് വിഭാഗമാണ് ഖത്തർ എക്‌സിക്യൂട്ടീവ്. വ്യോമ മേഖലയിലെ ഏറ്റവും വേഗമേറിയ അൾട്രാ ലോങ് റേഞ്ച് ബിസിനസ് ജെറ്റുകളായ ജി650ഇആർ എയർക്രാഫ്റ്റുകളുടെ ഉടമകളാണ് ഖത്തർ എക്‌സിക്യൂട്ടീവ്. 18 സ്വകാര്യ ജെറ്റുകളാണ് ഖത്തർ എക്‌സിക്യൂട്ടീവിനുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com