ADVERTISEMENT

അബുദാബി ∙ തീർഥാടകർ സഞ്ചരിച്ച ബസ് യുഎഇയിലെ ഹൈവേയിൽ അപകടത്തിൽപ്പെട്ടു. ചൊവ്വ രാവിലെയായിരുന്നു സംഭവം. ആർക്കും പരുക്കേറ്റതായി റിപോർട്ടില്ല. സൗദിയിലെ മക്കയിൽ നിന്ന് ഉംറ തീർഥാടനം നടത്തിയശേഷം ഒമാനിലേയ്ക്ക് പോവുകയായിരുന്ന ബസിൽ 52 തീർഥാടകരായിരുന്നു ഉണ്ടായിരുന്നത്.

അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലെ ബാരിയറിൽ ബസ് പല പ്രാവശ്യം ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടൻ സ്ഥലത്തെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. യാത്രക്കാർക്ക് താമസ സൗകര്യവും ഭക്ഷണവും നൽകുകയും തുടർയാത്രയ്ക്ക് വാഹന സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. ദീർഘയാത്ര നടത്തുമ്പോൾ മതിയായ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ജൂൺ മാസം ദുബായിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദിയ എക്സിറ്റിൽ ബസ് ട്രാഫിക് സൈൻ ബോർഡിലേക്കു ഇടിച്ചു കയറിയ അപകടത്തിൽ മലയാളികൾ ഉൾപ്പെടെ 17 പേർ മരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com