ADVERTISEMENT

റിയാദ്∙ കേരളത്തിന്റെ വൈദ്യുതി വിഹിതം ഗണ്യമായി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം പിൻവലിച്ച് കടുത്ത വൈദ്യുത ക്ഷാമം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കേളി സുലൈ ഏഴാമത് ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.  

കേളി കലാസാംസ്കാരിക ‌വേദിയുടെ പത്താം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ധനരാജ് നഗറിൽ നടന്ന കേളി സുലൈ ഏരിയ  സമ്മേളനം ദമാം നവോദയ ജനറൽ സെക്രട്ടറി പ്രദീപ് കൊട്ടിയം ഉദ്ഘാടനം ചെയ്തു. വെട്ടിക്കുറച്ച കേന്ദ്ര വൈദ്യുതി വിഹിതം പുനസ്ഥാപിക്കുക, കണ്ണൂർ വിമാനത്താവളത്തിൽ നിന്നു കൂടുതൽ വിദേശ വിമാന സർവീസും ഹജ്  ടെർമിനലും അനുവദിക്കുക, ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിച്ചു.

കെ.പി.എം. സാദിഖ്,  ഗോപിനാഥ് വേങ്ങര, ജോഷി പെരിഞ്ഞനം, പ്രദീപ് രാജ്, വാസുദേവൻ, മുരളി ഒ. പി. എന്നിവർ പ്രസംഗിച്ചു.  

ലത്തീഫ്, ഹാഷിം, റിജേഷ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഫക്രുദ്ധിൻ, ബോബി മാത്യു, അനിരുദ്ധൻ, കെ.വർഗീസ്, ലത്തീഫ് വി.വി, മുഹമ്മദ് ഇസ്ഹാക്ക്, അർഷിദ് കൂവ, ബാലകൃഷ്‌ണൻ, വിനയൻ സി.കെ, ബിജു സി പി, അബ്ദുൾ നാസർ ഏ.കെ., കാഹിം ചേളാരി, ഹാഷിം, റിജേഷ് ,പ്രകാശൻ കെ, സുധിഷ്, അഷറഫ് കെ. പി, സുനിൽ, കണ്ണൻ, യദുകൃഷ്ണൻ എന്നിവർ പങ്കെടുത്തു 

keli-office-bearers

പുതിയ ഭാരവാഹികൾ: കാഹിം ചേളാരി (പ്രസി), അർഷിദ് കൂവ (സെക്ര), അനിരുദ്ധൻ കൊട്ടോടി (ട്രഷ). മറ്റു ഭാരവാഹികൾ: വിനയൻ സി. കെ., പ്രശാന്ത്, ഷറഫുദ്ധീൻ, ഹാഷിം, ഫക്രുദ്ധൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com