ADVERTISEMENT

ദുബായ്∙ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയങ്കരനായ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കൊച്ചുകൂട്ടുകാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ജന്മദിനാശംസകൾ. കുട്ടികൾ ആശംസകൾ നേരുന്ന വിഡിയോ അദ്ദേഹത്തിന്റെ പുത്രനും ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സമൂഹ മാധ്യമത്തിൽ പങ്കുവച്ചപ്പോൾ മണിക്കൂറുകൾക്കകം അത് വൈറലായി.

View this post on Instagram

#Family ❤️

A post shared by Fazza (@faz3) on

ഇന്നലെയായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ എഴുപതാം ജന്മദിനം. വാഹനത്തിൽ വന്നിറങ്ങുന്ന അദ്ദേഹത്തിനരികിലേക്ക് ആൺകുട്ടികളും പെൺകുട്ടികളുമടങ്ങുന്ന കുട്ടിസംഘം ഒാടിയെത്തി ആശംസകൾ കൈമാറുന്നതാണ് വിഡിയോയിലുള്ളത്. കൂടാതെ, ഷെയ്ഖ് ഹംദാന്റെ കൈയിലുള്ള കൊച്ചുകുഞ്ഞിനെ ഷെയ്ഖ് മുഹമ്മദ് ചുംബിക്കുന്നതും കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com