ADVERTISEMENT

‘ചരിത്ര’ത്തിലൂടെ ‘ഭാവി’യിലേക്ക് 

‘ഭാവിക്കു സ്വാഗതം’ എന്ന പ്രമേയത്തിലുള്ള എക്സ്പോ വേദിയിലേക്കു ‘ചരിത്ര’മറിഞ്ഞു യാത്ര ചെയ്യാം. ദുബായ് സൗത്തിലെ എക്സ്പോ വേദിയിലേക്കുള്ള യാത്രയ്ക്കിടെ 168 വർഷത്തെ എക്സ്പോ ചരിത്രമറിയാം. ലോകത്ത് ഇതുവരെ നടന്ന എക്സ്പോകളെക്കുറിച്ചും ദുബായ് എക്സ്പോയുടെ ഒരുക്കങ്ങളെക്കുറിച്ചും അറിയാനാകും. വൊളന്റിയർമാരുടെ വിവരണത്തിനു പുറമേ വിഡിയോ പ്രദർശനവും ഉണ്ടാകും. 

എക്സ്പോ 2020 വിസിറ്റ് സെന്ററിൽ സന്ദർശകരെ വരവേൽക്കും. ഇവിടെ വൈവിധ്യമാർന്ന രുചിക്കൂട്ടുകളും പരിപാടികളും ആസ്വദിക്കാൻ അവസരമുണ്ട്. 

ചിറകുവിടർത്തിയ പ്രാപ്പിടിയന്റെ മാതൃകയിലുള്ള യുഎഇ പവിലിയൻ, ഇതോടനുബന്ധിച്ചുള്ള ‘അൽ വാസൽ പ്ലാസ’ എന്ന കൂറ്റൻ കുംഭഗോപുരം എന്നിവ കാണാം. 

സാധ്യതകളുടെ കയർ

ലോകത്തിലെ മാറ്റങ്ങളും വികസന സാധ്യതകളും അവസരങ്ങളും കാട്ടിത്തരുന്ന ഓപ്പർച്യൂണിറ്റി പവിലിയനാണു മറ്റൊരു വേദി. 

4500 ചതുരശ്രമീറ്ററിൽ പൂർണമായും ജൈവ ഉൽപന്നങ്ങൾ കൊണ്ടാണു നിർമാണം. കോൺക്രീറ്റ് പൂർണമായും ഒഴിവാക്കി,  മര ഉരുപ്പടികൾ, കയർ, കല്ലുകൾ തുടങ്ങിയവ ഉപയോഗിക്കുന്നു. 

വളഞ്ഞുപിരിഞ്ഞ രീതിയുള്ള മേൽക്കൂര പൂർണമായും കയർകൊണ്ടാണ്. 111 കിലോമീറ്റർ കയർ ഇതിനായി പ്രത്യേകം പിരിച്ചെടുക്കും. 

രാജകീയം, ഈ ഡിസ്ട്രിക്ടുകൾ

വിവിധ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണ് എക്സ്പോ ഡിസ്ട്രിക്ടുകൾ. റസിഡൻഷ്യൽ, കൊമേഴ്സ്യൽ, ലോജിസ്റ്റിക് ഡിസ്ട്രിക്ടുകൾ  ഇതിൽ ഉൾപ്പെടുന്നു. 

കൊമേഴ്സ്യൽ ഡിസ്ട്രിക്ടിനെ എട്ടു സോണുകളായി തിരിച്ച്  850 ടവറുകൾ നിർമിക്കുന്നു. അർബൻ വില്ലേജ്, ലെയ്ക് ഡിസ്ട്രിക്ട്, ദ് സെവൻ ടവേഴ്സ്, സെൻട്രൽ പാർക്ക്, ക്രിയേറ്റീവ് കൊമേഴ്സ്യൽ ഡിസ്ട്രിക്ട്, ഗ്രാൻഡ് സെൻട്രൽ, ബിസിനസ് ഡിസ്ട്രിക്ട്, റസിഡൻഷ്യൽ ക്രസന്റ് എന്നിവയാണു സോണുകൾ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com