ADVERTISEMENT

മസ്‌കത്ത് ∙ പെരുന്നാള്‍ അവധി കാലത്ത് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതിന് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. മസ്‌കത്തില്‍ നിന്നും കൊച്ചിയിലേക്കാണ് അധിക സര്‍വീസുകള്‍. ഓഗസ്റ്റ് എട്ടു മുതല്‍ 18 വരെയാകും സീസണ്‍ സര്‍വീസുകളെന്ന് കമ്പനി അറിയിച്ചു.

ഒാഗസ്റ്റ് എട്ട്, ഒൻപത് തിയതികളില്‍ രാവിലെ ഏഴു മണിക്ക് മസ്‌കത്തില്‍ നിന്നും വിമാനം പുറപ്പെടും. ഓഗസ്റ്റ് 10, 11 തിയതികളില്‍ രാവിലെ 7.15നാണ് പുറപ്പെടുന്നത്. 17നും 18നും പുലര്‍ച്ചെ 4.40നും വിമാനം പുറപ്പെടും. 

നിരക്ക് നടുവൊടിക്കും

നിലവില്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നിരക്കുകള്‍ പ്രകാരം സര്‍വീസുകളില്‍ ഒരു ഭാഗത്തേക്ക് മാത്രം വലിയ ടിക്കറ്റ് നിരക്ക് കാണിക്കുന്നത്. ഇരട്ടിയിലധികമുള്ള നിരക്കുകള്‍ പ്രവാസികളുടെ നടുവൊടിക്കും. പെരുന്നാള്‍ ആഘോഷിക്കുന്നതിനും അവധി ദിനങ്ങള്‍ ചെലവഴിക്കുന്നതിനും നിരവധി പ്രവാസികള്‍ നാട്ടിലേക്ക് തിരിക്കുന്ന ദിവസങ്ങളാണിത്.

ഈ ദിവസങ്ങളില്‍ കൂടുതല്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുന്നതിനാണ് പുതിയ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ജെറ്റ് എയര്‍വേയ്‌സും ഇന്‍ഡിഗോയും ഈ വര്‍ഷം സര്‍വീസിനില്ലാത്ത സാഹചര്യത്തില്‍ എക്‌സ്പ്രസ് അധിക സര്‍വീസുകള്‍ ഗുണകരമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com