ADVERTISEMENT

മനാമ ∙ ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ജൂലൈ 10ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ സംഘടിപ്പിച്ച വേനൽക്കാല അപകടങ്ങൾ, രോഗങ്ങൾ ബോധവൽക്കരണ പരിപാടിയിൽ പ്രത്യേക ക്ഷണപ്രകാരം മെഡിക്കൽ സ്റ്റാൾ ഒരുക്കി. പ്രാഥമിക മെഡിക്കൽ പരിശോധന, കണ്ണ് പരിശോധന, കഴുത്തിനും പുറകിനും ഉള്ള വേദനകൾക്ക് ഓർത്തോ വിഭാഗത്തിന്റെയും ഫിസിയോതെറാപ്പിയുടെയും സേവനങ്ങൾ ലഭ്യമാക്കി.

ബോധവൽക്കരണ ക്ലാസും, ലുലു, ബിഎഫ്സി, നൂനൂ എക്സ്ചേഞ്ചുകളുടെയും, ബഹ്‌റൈൻ ഫർമസിയുടെയും സഹായത്തോടെ വിവിധ ക്യാംപുകളിൽ നിന്നും എത്തിച്ചേർന്ന തൊഴിലാളികൾക്ക് സമ്മാനപ്പൊതികളും നൽകി. കാൻസർ കെയർ ഗ്രൂപ്പിനെ ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം പ്രത്യേകം അനുമോദിച്ചതായി ഗ്രൂപ്പ് പ്രസിഡന്റ് ഡോ: പി.വി. ചെറിയാൻ അറിയിച്ചു. ഇതിന് സഹകരിച്ചവർക്കു നന്ദി രേഖപ്പെടുത്തുവാൻ കാൻസർ കെയർ ഗ്രൂപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. 

cancer-care-group

ഭാവിപ്രവർത്തനങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഗ്രൂപ്പ് അംഗങ്ങളെ കൂടാതെ ആരോഗ്യ രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ, ഡോക്ടർമാർ, പാരാമെഡിക്കൽ സ്റ്റാഫ്, അഭ്യുദയകാംഷികൾ എന്നിവർ പങ്കെടുത്തു. ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി എം.പി. രഘു, കിംഗ് ഹമദ് ഹോസ്പിറ്റൽ നെഫ്രോളജിസ്റ് ബാലാജി ഡാണ്ടി, വായൽ ഫർമാസി ഫിനാൻഷ്യൽ കൺട്രോളർ ഷിബു തോമസ്, ഉണ്ണാട്ടി സോണി അൽ റയാ സൂയ്റ്റ്‌സ്, ഫ്ലോറിന് മത്യാസ്, ഡോ: ദേവി വൈദ്യരത്‌നം, ഫ്രാൻസിസ് കൈതാരത്ത്, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിങ് മാനേജർ ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. 

ജനറൽ സെക്രട്ടറി കെ.ടി. സലിം സ്വാഗതവും, ഹോസ്പിറ്റൽ വിസിറ്റ് ഇൻചാർജ് ജോർജ് കെ. മാത്യു നന്ദിയും രേഖപ്പെടുത്തി. അഡ്വൈസറി ബോർഡ് അംഗം ഡോ: ഇക്ബാൽ വർധവാല, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അബ്ദുൽ സഹീർ, ഉമ്മർ അബ്ദുല്ലയുടെ നേതൃത്വത്തിൽ ഉള്ള സർവ്വീസ് വിഭാഗം, ഷേർലി തോമസ് കോഓർഡിനേറ്റർ ആയ വനിതാ വിഭാഗം എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com