ADVERTISEMENT

ദോഹ ∙ ഈന്തപ്പഴങ്ങൾക്ക് മധുരമൂറി തുടങ്ങുന്ന കാലമാണിത്. റോഡരികിലും വീടുകളിലുമെല്ലാം ഈന്തപ്പനകൾ സമൃദ്ധമായി കുലച്ചു നിൽക്കുന്നു. പൊടിക്കാറ്റിൽ കായ്കൾ വീണുപോകാതെ വലയും തുണികളും കെട്ടി സംരക്ഷിച്ചിരിക്കുന്നു. ഓരോ സ്വദേശി വീടുകളിലും ഒരു ഈന്തപ്പനയെങ്കിലും വേണമെന്നതാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആഹ്വാനം. സ്വദേശികൾക്കായി തൈവിതരണവും ഉണ്ട്.

സഹായത്തിന് ഈന്തപ്പന കലണ്ടർ

ദേശീയ വിഭവങ്ങളിലൊന്നാണ് ഈന്തപ്പഴം. ഉൽപാദനവും ഗുണനിലവാരവും വർധിപ്പിക്കാൻ ലക്ഷക്കണക്കിന് റിയാലിന്റെ പദ്ധതികൾ. തൈ നടുന്നത് മുതൽ കീടനിയന്ത്രണം, പ്രതിരോധം, ഉണക്കൽ, വിപണനം തുടങ്ങി എല്ലാ ഘട്ടങ്ങളിലും കർഷകർക്ക് മന്ത്രാലയത്തിന്റെ പിന്തുണയുണ്ട്. കൃഷി വിവരങ്ങൾ സംബന്ധിച്ചുളള ഈന്തപ്പന കലണ്ടറുമുണ്ട്.

ആയിരത്തിലധികം ഫാമുകൾ

രാജ്യത്തുടനീളമുള്ള ഈന്തപ്പനകളുടെ എണ്ണം 10 ലക്ഷത്തിലധികം. ഫാമുകൾ 1300 ലധികം. ഇവയിൽ 900 ത്തിലധികവും ഉൽപാദന ക്ഷമതയുള്ളവ. ഉപരോധത്തിന് ശേഷം ഈന്തപ്പഴ ഫാമുകൾ ഉൽപാദനം വർധിപ്പിച്ചിട്ടുണ്ട്. 20,000 ടണ്ണിലധികമാണ് രാജ്യത്തിന്റെ ഉൽപാദനം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പോളി കാർബണേറ്റ് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈന്തപ്പഴം ഉണക്കി സൂക്ഷിക്കുന്നത്.

മഴയ്ക്കുണ്ട് റോൾ

നല്ല മഴ ലഭിച്ചാൽ കൃത്രിമ പരാഗണത്തിലെ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയുമെന്ന് ഈന്തപ്പന കൃഷി രംഗത്തുള്ളവർ പറയുന്നു. 

സ്വാഭാവിക പരാഗണത്തിലൂടെയുള്ള ഈന്തപ്പഴങ്ങളാണ് കൂടുതൽ രുചികരവും ആരോഗ്യകരവും.

 മഴ സുലഭമെങ്കിൽ സ്വാഭാവിക പരാഗണത്തിലൂടെ കൃഷി ചെലവ് കുറയ്ക്കാം. തണുത്ത കാറ്റും ചാറ്റൽ മഴയും മതി ആരോഗ്യകരമായ പരാഗണത്തിന്

വിളവെടുപ്പായി

മിക്ക ഫാമുകളിലും വിളവെടുപ്പാണ്. വരും ആഴ്ചകളിൽ ഈന്തപ്പഴ വിപണികൾ കൂടുതൽ സജീവമാകും.പകുതി പാകമായ ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാരേറെ.

10 റിയാൽ മുതലാണു വില തുടങ്ങുന്നത്. ഖനിസി, ഖസ്രാവി, ഖലാസ്, ഘാർ്, സുൽത്താന, സുക്കാരി, തുനാസി, ഇറാഖി, ബർഹി, ഖസാബ്, ദജ്‌ലാനൂർ, ഷഹ്‌ല, ലുലു, സറിർ, ഹിലാലി, ജാബ്രി, ബിൻന്ത് യൂസഫ്, ഷിഷി, ഉം റെയ്ഹാൻ, മുർജിയാൻ തുടങ്ങി ഇരുപതിലധികം ഇനം ഈന്തപ്പഴങ്ങളാണ് രാജ്യത്ത് ഉൽപാദിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com