ADVERTISEMENT

അബുദാബി∙ സാംസ്കാരിക പ്രവർത്തനങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയാകാൻ ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ് യുഎഇ സജ്ജമായി. സമ്മേളനങ്ങൾക്കും സംഗമങ്ങൾക്കും യോജ്യമായ ഈ സ്ഥലം സൗജന്യമായി നൽകും. വിദേശ ചാനലുകളുടെ ചില പരിപാടികളും ഇവിടെ ഇതിനകം നടന്നു. നാഷനൽ മീഡിയാ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ അബുദാബി ടുഫോർ54 മിഡിയാ സോണിലാണ് അത്യാധുനിക സൗകര്യങ്ങളുള്ള ക്ലബ്. നാഷനൽ മീഡിയാ കൗൺസിൽ ചെയർമാനും മന്ത്രിയുമായ ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബർ രണ്ടു മാസം മുൻപാണ് ക്ലബ് ഉദ്ഘാടനം ചെയ്തത്. 

FCC1

വിശാലമായ ലോഞ്ച്, കോൺഫറൻസ് ഹാൾ, മീറ്റിങ് റൂം, ട്രാൻസിലേഷൻ റൂം, ഇരുന്നു ജോലി ചെയ്യുവാൻ വർക് ഡെസ്ക്, പുസ്തക ശേഖരം, കഫ്റ്റീരിയ എന്നിവ ക്ലബിലുണ്ട്. യുഎഇയിൽ പ്രവർത്തിക്കുന്ന സ്വദേശി വിദേശി മാധ്യമപ്രവർത്തകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുകയും സാംസ്കാരിക വൈജ്ഞാനിക പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയുമാണ് ക്ലബ് കൊണ്ട് ലക്ഷ്യമിടുന്നതെന്ന് മലയാള അച്ചടി മാധ്യമപ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നാഷനൽ മീഡിയാ സപ്പോർട്ട് സർവീസ് വിഭാഗം എക്സി. ഡയറക്ടർ ഡോ. റാഷിദ് ഖൽഫാൻ അൽ നുഐമി വ്യക്തമാക്കി. 

മാധ്യമ പ്രവർത്തകർക്കു പുറമെ യുഎഇയിലെ സാമൂഹിക സാംസ്കാരിക കൂട്ടായ്മകൾക്കും ക്ലബ് പ്രയോജനപ്പെടുത്താം. സാംസ്കാരിക സമ്മേളനങ്ങൾ, സാഹിത്യ ചർച്ചകൾ, ശിൽപശാലകൾ, ശാക്തീകരണ പരിപാടികൾ എന്നിവ സംഘടിപ്പിക്കുന്നതിന് കോൺഫറൻസ് ഹാൾ സൗജന്യമായി നൽകുമെന്ന് നാഷനൽ മീഡിയാ കൗൺസിൽ ഉപദേഷ്ടാവ് ഷാജഹാൻ മാടമ്പാട്ട് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com