ADVERTISEMENT

അബുദാബി ∙ ഇശൽ കോറസ് അബുദാബി അടുത്ത വെള്ളിയാഴ്ച ഇന്ത്യൻ ഇസ്‍ലാമിക് സെന്ററിൽ നടത്തുന്ന മുഹബ്ബത്തിൻ നിലാവ് സംഗീതനിശയുടെ ബ്രോഷർ പ്രകാശനം ചെയ്തു. ഗായകൻ എം. എ. ഗഫൂർ, ഗായിക വിളയിൽ ഫസീല എന്നിവരിൽ നിന്ന് ലുലു പിആർഒ അഷ്റഫ്  ബ്രോഷർ ഏറ്റുവാങ്ങി. മാപ്പിളപ്പാട്ട് , ഖവാലി, ഹിന്ദി ഗാനങ്ങൾ, മാപ്പിള കലാരൂപങ്ങൾ എന്നിവ ഉണ്ടായിരിക്കും. 

യുവഗായകൻ നവാസ് കാസർകോട് നേതൃത്വം നൽകുന്ന സംഗീത നിശയിൽ യുഎഇ പ്രവാസി ഗായകരിൽ ശ്രദ്ധേയരായ റാഫി മഞ്ചേരി, ശിഹാബ് എടരിക്കോട്, അസീം കണ്ണൂർ, അസിഖ്‌ പുതുപ്പറമ്പ്, റിസാന അബൂബക്കർ, നിജ നിഷ എന്നിവർ ഗാനങ്ങൾ ആലപിക്കും. എടരിക്കോട് ടീമിന്റെ കോൽക്കളി, വട്ടപ്പാട്ട് തുടങ്ങിയവയും അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com