ADVERTISEMENT

കുവൈത്ത് സിറ്റി ∙ വിദേശ തൊഴിലാളി റിക്രൂട്ട്മെന്റിൽ രാജ്യം നോക്കി വേർതിരിവ് സാധ്യമല്ലെന്ന് മാൻ പവർ അതോറിറ്റി. തൊഴിലുടമയുടെ ആവശ്യം പരിശോധിച്ച് റിക്രൂട്ട്മെന്റ് അനുവദിക്കുക എന്നല്ലാതെ ഏത് രാജ്യക്കാരാകണമെന്നോ ഒരു രാജ്യത്ത് നിന്ന് എത്രപേർ ആകാമെന്നോ നിശ്ചയിക്കാനുള്ള ഉത്തരവാദിത്തം അതോറിറ്റിക്ക് ഇല്ലെന്നും ഡയറക്ടർ ജനറൽ അഹമ്മദ് അൽ മൂസ പറഞ്ഞു.

തൊഴിൽ നിയമം അനുസരിച്ചുള്ള റിക്രൂട്ട്മെൻ‌റ് നടപടികൾക്കാണ് അതോറിറ്റി അനുമതി നൽകുന്നത്. തൊഴിലുടമ ആവശ്യപ്പെടുന്നതിനനുസരിച്ചുള്ള തൊഴിൽ നൽകാൻ സാഹചര്യമുണ്ടോ എന്ന് പരിശോധിക്കേണ്ട ബാധ്യത മാത്രമേ അതോറിറ്റിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിൽ പ്രവാ‍സി സമൂഹം കൂടുതലുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കും വീണ്ടും വീസ നൽകുന്നത് നിർത്തലാക്കണമെന്ന് എം‌പിമാർ ഉൾപ്പെടെ പലരും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് മാൻ പവർ അതോറിറ്റിയുടെ വിശദീകരണം.

സർക്കാർ നിലപാടിനനുസരിച്ച് ഒരു രാജ്യത്ത് നിന്നുള്ളവരെ കൂടുതലായി കൊണ്ടുവരണമെങ്കിലും കുറയ്ക്കണമെങ്കിലും തൊഴിലുടമകൾക്കിടയിൽ അവബോധം വളർത്തുകയാണ് വേണ്ടതെന്നും അതോറിറ്റി വിശദീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com