ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ കാറോട്ട ചാംപ്യൻ നാസർ സലേഹ് അൽ അത്തിയക്ക് ചൈനയിൽ നടന്ന 2019 സിൽക്ക് വെ റാലിയിൽ തിളക്കമാർന്ന വിജയം. ദുർഘടം നിറഞ്ഞ പാതകളിലൂടെ 9 ഘട്ടങ്ങൾ പിന്നിട്ടാണ് ഫ്രഞ്ച് സഹയാത്രികൻ മാത്യു ബായുമെല്ലുമായി ചേർന്ന് അൽ അത്തിയ വിജയലക്ഷ്യത്തിലെത്തിയത്. ചൈനയിലെ ജിആയുഗാനിനും ദുൻഹുആങ്ങിനും ഇടയിലുള്ള പാതയിലൂടെയായിരുന്നു അവസാനഘട്ട മത്സരം.

ടൊയോട്ട ഹിലൂക്‌സിൽ 24 മണിക്കൂർ 25 മിനിട്ട് 29 സെക്കൻഡിലാണ് അൽ അത്തിയയും മാത്യുവും വിജയം കൈവരിച്ചത്. തൊട്ടുപിന്നിൽ ചൈനയുടെ വെൽ ഹാനും മൂന്നാമത് ഫ്രാൻസിന്റെ ജെറോം പെലിചെറ്റുമാണ്. ഓവർ ഡ്രൈവ് റേസിങ്ങിൽ സെൻട്രൽ ഏഷ്യൻ റാലിയിൽ ടൊയോട്ടയിൽ അൽ അത്തിയയും ബായുമെലും നേടുന്ന ആദ്യ വിജയമാണിത്. ഒരേ വർഷം തന്നെ ദഖാർ റാലിയിലും സിൽക് വേ റാലിയിലും ഇരുവരും ചേർന്ന് നേടുന്ന ആദ്യ വിജയം കൂടിയാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com