ADVERTISEMENT

ദോഹ∙ വർഷാവസാനത്തോടെ രാജ്യത്തെ വൊക്വോദ് പെട്രോൾ സ്‌റ്റേഷനുകളുടെ എണ്ണം 114 ആയി ഉയരുമെന്ന് അധികൃതർ. നിലവിൽ വൊക്വോദിന്റെ 85 പെട്രോൾ സ്‌റ്റേഷനുകളാണ് രാജ്യത്തുള്ളത്. വർഷത്തിന്റെ രണ്ടാം പകുതിയിൽ 29 പെട്രോൾ സ്‌റ്റേഷനുകൾ നിർമിക്കാനുള്ള കരാർ വൊക്വോദ് ഒപ്പിട്ടും. വൊക്വോദിന്റെ വർഷാദ്യ പകുതിയിലെ സാമ്പത്തിക റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. പുതിയ പെട്രോൾ സ്‌റ്റേഷനുകളുടെ നിർമാണം വർഷാദ്യ പകുതിയിൽ റീട്ടെയ്ൽ വിതരണ വിപണിയിൽ വൊക്വോദിന്റെ പെട്രോളിയം ഉൽപന്നങ്ങളുടെ ഓഹരി 80 ശതമാനമാക്കി വർധിപ്പിക്കാൻ സഹായകമായിട്ടുണ്ട്.

കഴിഞ്ഞ വർഷം സമാന കാലയളവിൽ 62 ശതമാനമായിരുന്നു ഓഹരി. വർഷാദ്യ പകുതിയിൽ വൊക്വോദിന്റെ മൊത്ത ലാഭം 54.8 കോടി റിയാൽ ആണ്. 2018 ആദ്യ പകുതിയിൽ 50.3 കോടി റിയാൽ ആയിരുന്നു മൊത്ത ലാഭം. 9 ശതമാനമാണ് വർധന. പെട്രോളിയം ഉൽപന്നങ്ങളുടെ റീട്ടെയ്ൽ വിൽപന തോതിൽ 29 ശതമാനമാണ് വർധന. അതേസമയം ഡീസൽ ഉൽപന്നങ്ങളുടെ വിൽപ്പനയിൽ 11 ശതമാനമാണ് വർധന. സൂപ്പർ ഗാസോലിൻ 47 ശതമാനം, പ്രീമിയം ഗാസോലിൻ 29, സിദ്ര സ്റ്റോറുകളിലേത് ഉൾപ്പെടെ മറ്റ് റീട്ടെയ്ൽ വിൽപന വരുമാനം 13 ശതമാനവും വർധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com