ADVERTISEMENT

ജിദ്ദ∙ ഹജ് തീർഥാടകർക്ക് ഖുർആന്റെ പത്ത് ലക്ഷം കോപ്പികൾ വിതരണം ചെയ്യുമെന്ന് പ്രബോധന മാർഗനിർദേശ ഇസ്‌ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. ഖുർആനു പുറമെ വിവിധ ഭാഷകളിലുള്ള വിവർത്തനങ്ങളും പുസ്തകങ്ങളും നൽകും.  

മക്ക ഗവർണറേറ്റിന്റെ തീർഥാടക സ്വീകരണ കമ്മിറ്റിക്ക് കീഴിൽ ഹജ്ജിനെത്തുന്നവർക്ക് ഒരു ദശലക്ഷം മൊബൈൽ ഇന്റർനെറ്റ് സിംകാർഡുകൾ സൗജന്യമായി നൽകുമെന്ന് അധികൃതർ അറിയിച്ചു. സൗജന്യ ടോക് ടൈമും ഡേറ്റയും ഇതിൽ ലഭ്യമാണ്. വിശ്വാസം, ആരാധന, പെരുമാറ്റം എന്നിവയിൽ വിശ്വാസികൾക്കിടയിൽ ശരിയായ അവബോധം സൃഷ്ടിക്കുന്നതിനാണ് ഖുർആൻ വിതരണമെന്ന് മന്ത്രാലയ വാക്താവ് പറഞ്ഞു. ഈ വർഷം 30 ലധികം ഭാഷകളിലായി 52 പുസ്തകങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് പ്രസിദ്ധീകരണ ഗവേഷണ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് ബിൻ മുഹമ്മദ് ഹംദാൻ വ്യക്തമാക്കി.

quran-press-1

മന്ത്രാലയം പ്രസിദ്ധീകരിച്ച ഹജ് ഉംറ പുസ്തകങ്ങളുടെ ഓഡിയോ പതിപ്പുകൾ ഇലക്ട്രോണിക് ലൈബ്രറി വഴി രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അതിർത്തി കൗണ്ടറുകളിലും പ്രധാന പള്ളികളിലും സംവിധാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. www.islamic-ebook.com എന്നതാണ് സൈറ്റ് വിലാസം.

കുടുംബങ്ങളുമായും ബന്ധുക്കളുമായും അനായാസം ആശയവിനിമയം നടത്താൻ സംവിധാനം സൗജന്യമായി ഒരുക്കുകയാണ് സിം വിതരണ പദ്ധതിയിലൂടെ  ലക്ഷ്യമെന്ന് ജിദ്ദ എയപോർട്ട് ഡയറക്ടർ ഇസ്സാം നൂർ പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കാനും അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനും ഇത് വഴി കഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com