ADVERTISEMENT

ദോഹ∙ 2022 ഖത്തർ ഫിഫ ലോകകപ്പ് വികസന പദ്ധതി നിർമാണങ്ങൾക്കായി ഇതുവരെ പിന്നിട്ടത് 20 കോടി തൊഴിൽ മണിക്കൂറെന്ന് സംഘാടകരായ സുപ്രീം കമ്മിറ്റി. പുതിയ നാഴികക്കല്ല് രേഖപ്പെടുത്തിയത് , തൊഴിലാളികൾക്കൊപ്പം വലിയ ആഘോഷം നടത്തി.

സ്റ്റേഡിയ‌ങ്ങളുടെ നിർമാണം 75 ശതമാനത്തോളം പൂർത്തിയായി.ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിന്റെ നവീകരണം, അൽ വക്രയിലെ അൽ ജനൗബ് സ്റ്റേഡിയം, 3 പരിശീലന കേന്ദ്രങ്ങളുടെ നിർമാണം തുടങ്ങി 40 സൈറ്റുകളുടെ നിർമാണങ്ങളാണ് 20 കോടി മണിക്കൂറുകൾ കൊണ്ട് പൂർത്തിയാക്കിയത്.

ഈ വർഷം രണ്ടാം പകുതിയിൽ അൽ റയ്യാൻ, അൽ ബയാത്ത് സ്റ്റേഡിയങ്ങൾ രാജ്യത്തിന് സമർപ്പിക്കും. 8 സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്. ഇവയിൽ നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും അൽ ജനൗബും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നേരത്തേ രാജ്യത്തിനു സമർപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com