ADVERTISEMENT

ദുബായ്∙ ബർദുബായിലെ 'നിരാശ്രയരുടെ ഇടവഴി'യിലെ ഇൗ കാഴ്ച ആരെയും വേദനിപ്പിക്കും. പ്രമേഹം തളർത്തിയ ശരീരം വീൽചെയറിന് സമർപ്പിച്ച് രാത്രിയും പകലും ചൂട് സഹിച്ച് തള്ളിനീക്കുന്ന ഇന്ത്യക്കാരൻ! തന്നെപ്പറ്റി കൂടുതൽ വെളിപ്പെടുത്താൻ അമ്പത് പിന്നിട്ട ഇദ്ദേഹം തയാറല്ല. ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ വലിയ ഉദ്യോഗത്തിലിരുന്ന വ്യക്തിയാണ്. പക്ഷേ, ഇടയ്ക്ക് ജോലി പോയി. ഇതിനിടെ പ്രമേഹ രോഗം ഗുരുതരമായി വലഞ്ഞു. കാലുകളെയും ശരീരത്തെയും മാത്രമല്ല, മനസ്സിനെയും അതു തളർത്തി. 

കേറിക്കിടക്കാൻ സ്ഥലമോ, ഒരു നേരമെങ്കിലും ഭക്ഷണമോ ഇല്ലാതെ നരകതുല്യമായ ജീവിതമാണ് ഇദ്ദേഹം തുടരുന്നത്. വീൽചെയറിൽ തന്നെയാണ് തന്റെ ആകെ സമ്പാദ്യമായ പഴയ വസ്ത്രങ്ങളടങ്ങിയ ബാഗുകൾ തൂക്കിയിട്ടിരിക്കുന്നത്. ബർദുബായ് ക്രീക്കിലെ 'നിരാശ്രയരുടെ ഇടവഴി'യിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരോടൊപ്പം ഇദ്ദേഹവും കഴിയുന്നു. 

ഇവർ തൊട്ടടുത്തെ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുകൊടുക്കുന്ന ഒരു നേരത്തെ ഭക്ഷണം മാത്രമാണ് ശരണം. പലപ്പോഴും അത് മറ്റുള്ളവരോടൊപ്പം ഇദ്ദേഹത്തിനും ലഭിക്കാറില്ല. അന്ന് പച്ചവെള്ളം കുടിച്ചാണ് കഴിയുക. ഒരുപാടു പ്രശ്നങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയുമാണ് താൻ കടന്നുപോയ്ക്കൊണ്ടിരിക്കുന്നതെന്ന് മാത്രമാണ് ഇദ്ദേഹം പറയുന്നത്. എന്നാൽ, അതെല്ലാം തന്നെ സഹായിക്കാനെത്തുന്നവരോട് വെളിപ്പെടുത്തുമെന്നും പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com