sections
MORE

കനത്ത ചൂടിൽ കുളിരേകി അൽഐനിൽ വേനൽമഴ– വിഡിയോ

rain-Al-Ain
ചിത്രം ട്വിറ്റർ
SHARE

അൽഐൻ ∙ കനത്ത ചൂടിൽ കുളിരേകി അൽഐനിലെ വിവിധ പ്രദേശങ്ങളിൽ തകർപ്പൻ മഴ. ഉയർന്ന താപനില കാരണം വീടിന് വെളിയിലിറങ്ങാതെ വാരാന്ത്യ ദിനം കഴിച്ചുകൂട്ടാൻ തീരുമാനിച്ചിരുന്നവരെല്ലാം പുറത്തിറങ്ങി മഴ ആസ്വദിച്ചു. റോഡുകളിൽ മഴവെള്ളം നിറഞ്ഞു. മിക്കയിടത്തും കുറേ നേരത്തേയ്ക്ക് ഗതാഗതം തടസ്സപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മഴ പെയ്തത്. ഉച്ചയോടെ കാർമേഘം ഉരുണ്ടുകൂടി മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരുന്നു. ചാറ്റലോടെ തുടങ്ങിയ മഴ പിന്നീട് ശക്തിപ്പെട്ടു. വൈകിട്ടാണ് മഴയ്ക്ക് ശമനമുണ്ടായത്. ചിലിയിടങ്ങളിൽ നേരിയ ഇടിമിന്നലിന്റെ അകമ്പടിയോടെയായിരുന്നു മഴ. ശനിയാഴ്ചയും മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കനത്ത ചൂടിൽ ലഭിച്ച മഴ ആളുകളെ ആഹ്ലാദഭരിതരാക്കി. പലരും വീടിന് പുറത്തിറങ്ങിനിന്ന് മഴ നനഞ്ഞു. കുട്ടികൾ മഴവെള്ളത്തിൽ കളിക്കുന്നത് കാണാമായിരുന്നു. മഴയ്ക്ക് സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ‌ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. പൊടിക്കാറ്റടിക്കാനും ഇടയുള്ളതിനാൽ ദൂരക്കാഴ്ച കുറഞ്ഞേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN GULF
SHOW MORE
FROM ONMANORAMA