ADVERTISEMENT

ദോഹ∙ മസ്തിഷ്‌കാഘാതത്തെ തുടർന്ന് 8 മാസമായി റുമൈല ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ സ്വദേശിയായ ബിനിലിനെ (36) നാട്ടിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി. 11 മാസം മുൻപാണ് ഖത്തറിലെത്തിയത്.

ജ്യൂസ് കടയിലായിരുന്നു ജോലി. സലൂണിൽ ജോലിയിൽ പ്രവേശിക്കാനിരിക്കെയാണു മസ്തിഷ്കാഘാതം മൂലം ചലനശേഷി നഷ്ടപ്പെട്ടത്. പ്രവാസി സംഘടനയായ പുനർജനി ഇടപെട്ടാണ് നാട്ടിലെത്തിച്ചത്.

ഖത്തർ എയർവേയ്സ് വിമാനത്തിൽ ആറു സീറ്റുകൾ അഴിച്ചുമാറ്റി വെന്റിലേറ്റർ സൗകര്യം ഏർപ്പെടുത്തുകയായിരുന്നു. യാത്ര. ലക്ഷങ്ങൾ വരുന്ന യാത്രാ ചെലവ് ഇന്ത്യൻ കമ്യൂണിറ്റി ബനവലന്റ് ഫോറവും ദോഹയിലെ ഏതാനും ഉദാരമതികളും ചേർന്നാണ് നൽകുന്നത്. ഭാര്യയും 2 കുട്ടികളും അടങ്ങുന്ന ബിനിലിന് തുടർചികിത്സക്കുള്ള സാമ്പത്തിക സ്ഥിതിയില്ല. സഹായിക്കാൻ താൽപര്യമുള്ളവർക്ക് ബന്ധപ്പെടാൻ നമ്പർ: 0091 9048 84 5409

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com