ADVERTISEMENT

ദോഹ ∙ തൊഴിലാളികളെ അടുത്തറിയാനും അവരുടെ കഴിവുകൾ വികസിപ്പിക്കാനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം ബദാർ കമ്യൂണിറ്റി സംരംഭത്തിന് തുടക്കമിട്ടു.
സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റിലെ ഓഫിസേഴ്‌സ് ക്ലബ്ബിൽ മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻ വകുപ്പും റാസ് ലഫാൻ കമ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതിയും ചേർന്നാണ് സംരംഭത്തിന് തുടക്കമിട്ടത്.

രാജ്യത്തിന്റെ വടക്കൻ മേഖലയിലെ തൊഴിലാളികൾക്കായാണ് സംരംഭം സമൂഹത്തിന്റെ വികസനത്തി‍ൽ പങ്കാളികളാകാൻ തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കുക, രാജ്യത്തിന്റെ സുരക്ഷ, ആരോഗ്യം, ആചാരങ്ങൾ, പാരമ്പര്യം, കമ്യൂണിറ്റി സംസ്‌കാരം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം തുടങ്ങിയവയാണ് ബദാർ ലക്ഷ്യമിടുന്നത്. പരിശീലന പരിപാടികൾ, ബോധവൽക്കരണ ശിൽപശാലകൾ എന്നിവയിലൂടെയാണ് ലക്ഷ്യം കൈവരിക്കുന്നത്.

കമ്പനികളിൽ നിന്ന് പരിശീലകരെ തിരഞ്ഞെടുക്കുക വഴി മന്ത്രാലയത്തിലെ വിവിധ വകുപ്പുകൾക്കും കമ്പനികളിലെ ഉദ്യോഗസ്ഥർക്കും ഇടയ്ക്കുള്ള പാലമായി ബദാർ മാറും. ട്രെയിനിങ് ഓഫ് ട്രെയിനേഴ്‌സ് (ടിഒടി) വഴി ഉദ്യോഗസ്ഥരുടെ കഴിവുകൾ വികസിപ്പിക്കാനുള്ള പരിശീലനം നൽകുന്നുണ്ട്. അതാത് കമ്പനികളിലും പാർപ്പിട സമുച്ചയങ്ങളിലും നടക്കുന്ന പരിശീലന, ബോധവൽക്കരണ പരിപാടികളുടെ അംബാസഡർമാരായാണ് ഇവരെ തിരഞ്ഞെടുക്കുക.

പബ്ലിക് റിലേഷൻ വകുപ്പ് മീഡിയ സ്റ്റഡീസ് മേധാവി ഷെയ്ഖ അൽ അനൗദ് അൽതാനി, റാസ് ലഫാൻ കമ്യൂണിറ്റി ഔട്ട്‌റീച്ച് പദ്ധതി സീനിയർ ഓഫിസർ ഷെയ്ഖ ദാന അൽതാനി, പ്രോഗ്രാം പരിശീലകൻ ഇബ്രാഹിം അൽ സദ, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com