ADVERTISEMENT

ദുബായ്∙ ഷിറാസിന്റെ മിന്നും പ്രകടനം പ്രതീക്ഷിച്ച് കുവൈത്തിനൊപ്പം മലയാളികളും. അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത േനടുന്നത് സ്വപ്നം കാണുന്ന കുവൈത്ത് ടീമിലെ മലയാളി താരമാണ് ഷിറാസ്. സിംഗപ്പൂരിൽ 22ന് ട്വന്റി-20 ഏഷ്യൻ വിഭാഗം യോഗ്യതാ റൗണ്ട് മൽസരം ആരംഭിക്കും. കൊല്ലം വാളത്തുംഗൽ ഖാൻ മൻസിലിൽ ഷെരീഫിന്റെയും അബുഷയുടെയും മകനാണ് ഷിറാസ് ഖാൻ. ഇന്ത്യൻ ടീമിൽ ഇടം നേടുന്നത് സ്വപ്നം കണ്ടാണ് ഓൾ റൗണ്ടറായ ഷിറാസ് കളിച്ചു വളർന്നത്. പിന്നീട് നിയോഗം പോലെ കുവൈത്ത് ടീമിലെത്തി.

shiraz
ഷിറാസ് ഖാൻ

നാട്ടിൽ ഗ്രൗണ്ടിൽ മിന്നുന്ന പ്രകടനം നടത്തിയ ഷിറാസിനെ മൂന്നു വർഷം മുമ്പാണ് കുവൈത്തിലെ ആർടെക് ക്രിക്കറ്റ് ക്ലബ് ക്ഷണിച്ചത്. കൊല്ലം ആശ്രാമം ഐപിഒ ക്രിക്കറ്റ് ക്ലബിലായിരുന്നു ഷിറാസിന്റെ തുടക്കം. ജില്ലാ എ ഡിവിഷൻ ക്രിക്കറ്റ് ലീഗിൽ 232 റൺസ് നേടി ഉയർന്ന വ്യക്തിഗത റെക്കോർഡിന് ഉടമയായി. കേരള സർവകലാശാലാ ടീമിലും കളിച്ചു. ഷിറാസിനെ പ്രഫഷനൽ താരമാക്കിയത് പരിശീലകൻ ജസ്റ്റിൻ ജയിംസാണ്. ലെഗ് സ്പിന്നർ കൂടിയായ ഷിറാസ് സിംഗപ്പൂരിൽ തിളങ്ങിയാൽ ക്രിക്കറ്റിൽ കുവൈത്തിനു പുതിയ ചരിത്രം പിറക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com