ADVERTISEMENT

ദോഹ ∙ കത്താറ പൈതൃക കേന്ദ്രത്തിൽ ആറാമതു കളേഴ്സ് ഓഫ് ഡെസേർട്ട് കലാ പ്രദർശനത്തിനു തുടക്കമായി. ഖത്തർ ദേശീയ ദർശന രേഖ 2030 ലെ 4 പ്രധാന ഘടകങ്ങളുടെ കാഴ്ചപ്പാടുകൾ മുൻനിർത്തിയുള്ളതാണു പെയിന്റിങ്ങുകൾ. മരുഭൂമിയുടെ നിറങ്ങൾക്കു ജീവൻ നൽകുന്ന മികച്ച കലാവിഷ്‌കാരമാണ് ഓരോ പെയിന്റിങ്ങിലും.

ദോഹ ആസ്ഥാനമായുള്ള 51 കലാകാരന്മാരുടെ 102 പെയിന്റിങ്ങുകളാണു പ്രദർശനത്തിലുള്ളത്. ഡോ.ശ്രീകുമാർ പത്മനാഭൻ ഉൾപ്പെടെയുള്ള മലയാളി കലാകാരന്മാരും    പ്രദർശനത്തിലുണ്ട്.

ഖത്തറിന്റെ സാമ്പത്തിക വികസനം, പരിസ്ഥിതി സുസ്ഥിരത, വിദ്യാഭ്യാസത്തിനും മാനവിക വികസനത്തിനുമുള്ള പ്രതിജ്ഞാബദ്ധത എന്നിവ പ്രതിഫലിപ്പിക്കുന്നതാണു തന്റെ ചിത്രങ്ങളെന്നു ഡോ.ശ്രീകുമാർ പറയുന്നു. മാപ്‌സ് ഇന്റർനാഷനൽ കമ്പനിയാണു കത്താറയുമായി ചേർന്നു കലാപ്രദർശനം നടത്തുന്നത്. കത്താറയിലെ 19-ാം നമ്പർ കെട്ടിടത്തിൽ 1, 2 ഹാളുകളിലാണു ഓഗസ്റ്റ് 1 വരെ പ്രദർശനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com