ADVERTISEMENT

ദോഹ ∙ നിർമാണത്തിന്റെ അവസാനഘട്ടത്തിലാണു 2022 ഖത്തർ ലോകകപ്പിന്റെ മത്സര വേദികളായ അൽ റയ്യാനും അൽ ബയാത് സ്റ്റേഡിയവും. ലോകകപ്പിന്റെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് അൽ റയ്യാനിൽ നടക്കുന്നത്. 40,000 കാണികൾക്കുള്ള ഇരിപ്പിടങ്ങളാണുള്ളത്. ഇന്ത്യൻ കമ്പനിയായ ലാർസൺ ആൻഡ് ടർബോയും (എൽ ആൻഡ് ടി) പ്രാദേശിക കമ്പനിയായ അൽ ബലാഗ് ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനിയും ചേർന്നാണു നിർമാണം. ടൂർണമെന്റിനു ശേഷം പകുതി സീറ്റുകളും അവികസിത രാജ്യങ്ങളിലെ കായിക സൗകര്യങ്ങൾക്കു സംഭാവന ചെയ്യും.

al-rayyan
അൽ റയ്യാൻ സ്റ്റേഡിയം.

മരുഭൂമിയുടെ സൗന്ദര്യമുള്ള വിസ്മയ സ്‌റ്റേഡിയം സാംസ്‌കാരികതയ്ക്കു പ്രാധാന്യം നൽകിയാണു ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിന്റെ സ്ഥാനത്താണ് അൽ റയ്യാൻ സ്റ്റേഡിയം ഉയരുന്നത്. ലോകത്തിലെ ഏറ്റവും മികച്ച സ്‌റ്റേഡിയങ്ങളിൽ ഒന്നായി മാറാൻ തയാറെടുക്കുന്ന അൽഖോറിലെ അൽ ബയാത് സ്‌റ്റേഡിയത്തിൽ സെമി ഫൈനൽ വരെയുള്ള മത്സരങ്ങളാണു നടക്കുക. 60,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുണ്ട്.


പരമ്പരാഗത അറബ് കൂടാരമായ ബെയ്ത് അൽ ഷാറിന്റെ മാതൃകയിലാണു നിർമാണം. സുസ്ഥിര പരിസ്ഥിതിയുടെ പര്യായം കൂടിയാണ് അൽ ബയാത്. രാജ്യത്തുടനീളം 8 സ്റ്റേഡിയങ്ങളാണു 2022 ലോകകപ്പിനു സാക്ഷ്യം വഹിക്കുന്നത്. ഇതിൽ അൽ വക്രയിലെ അൽ ജനൗബും നവീകരിച്ച ഖലീഫ രാജ്യാന്തര സ്റ്റേഡിയവും നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. അൽ റയ്യാനും അൽ ബയാതും ഈ വർഷം തുറക്കുന്നതോടെ അവശേഷിക്കുന്ന 4 സ്‌റ്റേഡിയങ്ങളും 2021 ൽ പൂർത്തിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com