ADVERTISEMENT

ദോഹ ∙ ഖത്തറിന്റെ മനുഷ്യനിർമിത വനം ഉം സലാലിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. തലസ്ഥാന നഗരിയിൽ നിന്നു 25 കിലോമീറ്റർ അകലെ ദോഹ നോർത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ്‌ പ്ലാന്റിന് സമീപമാണ് വനനിർമാണം. 12 ചതുരശ്ര കിലോമീറ്ററാണു വനം. 2016 അവസാനത്തിൽ തുടങ്ങിയ നിർമാണം ഏറെക്കുറെ പൂർത്തിയായി. നഖീൽ ലാൻഡ്‌സ്‌കേപ്പാണ് പദ്ധതി നിർമിക്കുന്നത്. 28,0000 ചതുരശ്രമീറ്ററുള്ള 2 കൃത്രിമ തടാകങ്ങളാണു വനത്തിന്റെ പ്രധാന ആകർഷണം. 4 ദ്വീപുകളും വനത്തിനുള്ളിലുണ്ട്.

വ്യത്യസ്ത ഇനങ്ങളിലുള്ള 95,000ത്തോളം മരങ്ങളാണ് ഇവിടെയുള്ളത്. 50 ഉല്ലാസ കേന്ദ്രങ്ങൾ, പക്ഷി നിരീക്ഷണ താവളങ്ങൾ എന്നിവ ഉൾപ്പെടെയാണു നിർമാണം. ചൂടേറിയ കാലാവസ്ഥയായതിനാൽ അധികം വെള്ളം ആവശ്യമില്ലാത്ത മരങ്ങളാണ് വളർത്തുക. പ്രാദേശികമായവയും മരുഭൂമിയിലെ കാലാവസ്ഥയ്ക്ക് അനുയോജ്യവുമായ അലങ്കാര ഇനം മരങ്ങളാണു നട്ടുവളർത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ജലസേചന പദ്ധതികളിലെ തന്ത്രപ്രധാനമായ ദോഹ നോർത്ത് സ്വീവേജ് ട്രീറ്റ്‌മെന്റ് വർക്‌സ് പ്ലാന്റിൽ നിന്നാണു വനത്തിലേക്കു ജലസേചനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com