ADVERTISEMENT

ദുബായ് ∙ ആജീവനാന്ത നേട്ടങ്ങൾ പരിഗണിച്ച് ആസ്റ്റർ ഡിഎം സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. ആസാദ് മൂപ്പന് ഒൺട്രപ്രണർ ഇന്ത്യ അവാർഡ്‌സ് 2019 സമ്മാനിച്ചു. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണു പുരസ്‌ക്കാരം സമ്മാനിച്ചത്.

mooppan
ആസ്റ്റർ ഡിഎം സ്ഥാപക ചെയർമാനും സിഇഒയുമായ ഡോ. ആസാദ് മൂപ്പന് ചലച്ചിത്ര സംവിധായകൻ മുസഫർ അലി, ഇന്ത്യൻ ക്രിക്കറ്റ് താരം അമിത് മിശ്ര എന്നിവർ പുരസ്കാരം സമ്മാനിക്കുന്നു.

3 ദശകം നീണ്ട ഉദ്യമങ്ങളിലൂടെ മികച്ചതും ഗുണനിലവാരമേറിയതുമായ ആരോഗ്യ പരിചരണം എല്ലാവർക്കും പ്രാപ്യമായ രീതിയിൽ പ്രദാനം ചെയ്ത വ്യക്തിയാണ് ഡോ. ആസാദ് മൂപ്പനെന്ന് വിലയിരുത്തി. വിവിധ മേഖലകളിലെ സംരംഭകരെയും നൂതന ആശയങ്ങൾ മുന്നോട്ടുവച്ച വ്യക്തികളെയും ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com