ADVERTISEMENT

ദുബായ്∙ ചെന്നൈ സ്വദേശിയായ ഹാസ്യ കലാകാരകൻ മഞ്ജുനാഥ് നായിഡു(36) ദുബായിൽ പരിപാടിക്കിടെ സ്റ്റേജിൽ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ട് മണിക്കൂർ കോമഡി ഷോ നടത്തിക്കൊണ്ടിരുന്ന മഞ്ജുനാഥ് പരിപാടിയുടെ അവസാന ഘട്ടത്തിലാണ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണത്. 

 

എന്നാൽ കാണികൾ കരുതിയത് ഇതും പരിപാടിയുടെ ഭാഗമാണെന്നായിരുന്നു. എല്ലാവരും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഉട‌ൻ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ അഞ്ച് വർഷത്തോളമായി മഞ്ജനാഥ് ദുബായിലെ കലാകേന്ദ്രമായ ദ് കോർട് യാർഡ് പ്ലേഹൗസിൽ പരിപാടി നടത്തിവരികയായിരുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com