ADVERTISEMENT

ദമാം∙ ഇന്ത്യൻ ഫുട്‍ബോൾ അസോസിയേഷൻ (ഡിഫ) സംഘടിപ്പിക്കുന്ന ഡിഫ സൂപ്പർ കപ്പ് മെഗാ സെവൻസ് ഫുട്‍ബോൾ മേളയ്ക്ക് തുടക്കം. ദമാം സൈഹാത്ത് ഇസെഡ് ഫൈവ് സ്റ്റേഡിയത്തിൽ ഡിഫ ചെയർമാനും സംഘാടകനുമായ വിൽഫ്രഡ് ആൻഡ്രൂസ് കിക്കോഫ് നിർവഹിച്ചു. 

 

ആക്ടിങ് പ്രസിഡന്റ് മൻസൂർ മങ്കട അധ്യക്ഷത വഹിച്ചു. ഷാജി മതിലകം , സലാം മഞ്ചേരി, ഡിഫ ഭാരവാഹികളായ ലിയാക്കത്ത് കരങ്ങാടൻ, അഷ്‌റഫ് എടവണ്ണ, അനസ് വയനാട്, നൗഷാദ് മൂത്തേടം, സമദ് കാസർക്കോട്, റഷീദ് മാളിയേക്കൽ, ഷരീഫ് മാണൂർ, സകീർ വള്ളക്കടവ്, റിയാസ് പട്ടാമ്പി, ഷറഫ് പാറക്കൽ, ഫ്രാൻകോ ജോസ് എന്നിവരും വിവിധ ടീമുകളുടെ ക്യാപ്റ്റന്മാരും സംബന്ധിച്ചു. ഉദ്ഘാടന മത്സരത്തിൽ കാക് കോ സ്പോട്ടിങ്ങ് ഖാലിദിയക്കെതിരെ ഗൾഫ്കോ യുനൈറ്റഡ് എഫ് സി  1-0 ത്തിനു വിജയിച്ചു. യുനൈറ്റഡ് എഫ്സിയുടെ സുബിൻ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം മത്സരത്തിൽ ഇംകോ അൽഖോബാറിന് എതിരെ അൽ അബീർ ദല്ല എഫ്സി ഒന്നിന്നെതിരെ ആറു ഗോളുകൾക്കു വിജയിച്ചു.

 

 ദല്ല എഫ്സിയുടെ അയ്യാസ് മാൻ ഓഫ് ദ മാച്ചായി. നജീം ബഷീർ, ജലീൽ കാക് കോ , സാദിക് കാക് കോ എന്നിവർ എന്നിവർ മികച്ച കളിക്കാർക്കുള്ള ഉപഹാരങ്ങൾ സമ്മാനിച്ചു.

 

 

മേളയിലെ രണ്ടാമത്തെ ദിവസം നാലു മത്സരങ്ങൾ സംഘടിപ്പിച്ചു. ആദ്യമത്സരത്തിൽ ദീമാ  എഫ് സി  ഖത്തീഫ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബദർ എഫ് സിയെ പരാജയപ്പെടുത്തി. രണ്ടാം മത്സരത്തിൽ  എഫ് സി ഡി തെക്കേപ്പുറം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മലബാർ യുനൈറ്റഡ് എഫിനെ  പരാജയപ്പെടുത്തി. മൂന്നാം മത്സരത്തിൽ മാഡ്രിഡ് എഫ്സി എതിരില്ലാത്ത ഏഴു ഗോളുകൾക്ക് കെവൈഎഫ്സിയെ പരാജയപ്പെടുത്തി. 

 

നാലാം മത്സരത്തിൽ അഡിഡ എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ദമാം സോക്കറിനെ പരാജയപ്പെടുത്തി. ജാഫർ കൊണ്ടോട്ടി,  അബ്ദുൾ റഹ്മാൻ താനൂർ,  അബ്ദുൾ സലാം ജാംജും, റഹൂഫ് ചാവക്കാട്  എന്നിവർ മുഖ്യാതിഥികളായിരുന്നു. അൽ അബീർ മെഡിക്കൽ സെന്റർ  ടൂർണമെന്റിനുള്ള മെഡിക്കൽ സേവനം നൽകി. മലയാളി റഫറിമാരായ  അബ്ദുറഹ്മാൻ കാളികാവ്, നസീം വാണിയമ്പലം, ഷിയാസ്.. ശിഹാബ് എന്നിവർ കളി നിയന്ത്രിച്ചു.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com