ADVERTISEMENT

ദുബായ് ∙ മലയാളിയെ അഭിനന്ദിച്ച് യുഎഇ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി. 38 വർഷം റാസൽഖൈമ കൊട്ടാരത്തിലെ ജീവനക്കാരനായിരുന്ന മലപ്പുറം തിരൂർ ചെറിയമുണ്ടം ചോലയ്ക്കൽ കല്ല്യാങ്കൽ അബൂബക്കറിനു കൊട്ടാരത്തിൽ നൽകിയ യാത്രയയപ്പിലാണു രാജാവ് അഭിനന്ദിച്ചത്. ഇതിന്റെ വിഡിയോ ദൃശ്യം കൊട്ടാരം മാധ്യമവിഭാഗം പ്രസിദ്ധീകരിക്കുകയും ചെയ്തു.

ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളാണിതെന്നു അബൂബക്കർ പറഞ്ഞു. അബൂബക്കറിന്റെ സേവനങ്ങൾ എക്കാലവും കൊട്ടാരം ഓർമിക്കുമെന്നും ബാക്കിയുള്ള ഇന്ത്യയിലെ ജീവിതം സുഖകരമാകട്ടെയെന്നും ഭരണാധികാരി ആശംസിച്ചു. 1980ലാണ് മുംബൈയിൽ നിന്ന് റാസൽഖൈമയിലെത്തിയത്. 10 മാസം ഹോട്ടലിലും ആശുപത്രിയിലും മറ്റും ജോലി ചെയ്തു. സൃഹൃത്തു വഴിയാണ് കൊട്ടാര ഓഫിസിൽ ജോലിക്കു കയറിയത്.

റാസൽഖൈമ ഭരണാധികാരിയുടെ പിതാവിന്റെ കാലത്തായിരുന്നു അത്. നാട്ടിൽ വച്ച് അറബിക് പഠിച്ചത് തുണയായി. ഭരണാധികാരികൾക്കു പലവട്ടം ഗാവയും മറ്റും വിതരണം ചെയ്ത മജ്‌ലിസിൽവെച്ച് തനിക്ക് ഇതുപോലൊരു ആദരം കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അബൂബക്കർ പറയുന്നു. ഭാര്യ സുലൈഖയും മക്കളായ സിനീനയും സൽവയും നാട്ടിലാണ്. മൂത്ത മകൻ സാബിർ അബുദാബിയിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com