ADVERTISEMENT

 

മക്ക∙ഹജ് തീർത്ഥാടകരുടെ തിരക്ക് വർധിച്ചതോടെ  കഅയുടെ മുകളിലെ വിരി(കിസ്‌വ) ഹറം കാര്യ വകുപ്പ്  ഉയർത്തിക്കെട്ടി. താഴ് ഭാഗത്ത് നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് മടക്കി കെട്ടിയത്. ഉയർത്തിയ ഭാഗത്ത് നാലു വശങ്ങളിൽ നിന്നും രണ്ട് മീറ്റർ ഉയരത്തിൽ വെള്ള തുണി കൊണ്ട്  മൂടിയിട്ടുണ്ട്. 

 

ഹജ് സീസണിൽ എല്ലാവർഷവും ചെയ്യുന്ന ഈ  പ്രവൃത്തിക്ക് അമ്പത് പേരടങ്ങുന്ന പ്രത്യേക ടീമാണ് ചുമതല നിർവഹിച്ചതെന്ന് ഹറം കാര്യ വകുപ്പ് സഹ മേധാവി അഹ്മദ് ബിൻ മുഹമ്മദ് അൽ മൻസൂരി പറഞ്ഞു. തീർത്ഥാടകരുടെ തിരക്ക് വർധിച്ചതിനാൽ കേടുപാടുകൾ വരാതെ സുരക്ഷിതവും വൃത്തിയുള്ളതുമായി സൂക്ഷിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു. 

 

തെറ്റായ വിശ്വാസങ്ങളുടെ ഭാഗമായി  കിസ്‌വയുടെ നൂലുകൾ അടർത്തിയെടുത്തും മറ്റും തീർഥാടകർ കേടുപാടുകൾ വരുത്താറുണ്ട്. ഇത് ഒഴിവാക്കലും ലക്ഷ്യമാണ്. എല്ലാവർഷവും അറഫാ ദിനത്തിൽ കിസ്‌വ പഴയത് മാറ്റി പുതുക്കും. അപ്പോഴും ഹജ് തീഥാടകർ മടങ്ങുന്ന മുഹറം 15 വരെ ഉയർത്തിയാണ് കെട്ടുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com