ADVERTISEMENT

ദുബായ് ∙ സ്വകാര്യ ടാക്സി സേവനദാതാക്കളായ കരീമുമായി ചേർന്ന് ടാക്സി ബുക്കിങ് ആപുമായി ആർടിഎ (ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി). സെപ്റ്റംബറിൽ ആരംഭിക്കുന്ന ഹലാ പദ്ധതിയുടെ ലോഗോ പ്രകാശനം കഴിഞ്ഞ ദിവസം നടത്തി. മൊബൈലിലൂടെ ബുക്ക് ചെയ്യാവുന്ന ടാക്സി സർവീസിന്റെ പരീക്ഷണം മേയിൽ ആരംഭിച്ചിരുന്നു. ഇതു വൻ വിജയമായിരുന്നെന്ന് അധികൃതർ വെളിപ്പെടുത്തി.

hala

ആർടിഎയുടെ കീഴിലുള്ള ദുബായ് ടാക്സിയുടെ രണ്ടായിരം വണ്ടികൾ കരീം ആപ്പുവഴി ബുക്കു ചെയ്യാൻ അനുവദിച്ചുള്ള പരീക്ഷണമാണ് നടത്തിയത്. ഉപഭോക്തൃ സംതൃപ്തി പരീക്ഷണത്തിലും നാലു സ്റ്റാറുൾ ഇതിനു ലഭിച്ചു. ടാക്സി വിളിച്ച് നാലര മിനിറ്റിനുള്ളിൽ വാഹനം എത്തുന്നതായി കണ്ടെത്തി. മുമ്പ് 12 മുതൽ 14 മിനിറ്റിനുള്ളിലായിരുന്നു വാഹനം എത്തിയിരുന്നത്. സെപ്റ്റംബറിൽ ഇതു മൂന്നു മിനിറ്റായി ചുരുക്കാനാണ് ഉദ്ദേശിക്കുന്നത്. 

 

പ്രയോജനങ്ങൾ

 

∙ ബുക്കു ചെയ്താൽ 3 മിനിറ്റിനുള്ളിൽ വാഹനം ലഭിക്കും .

 

∙ ആപ്പിലൂടെ പണം അടയ്ക്കാം.

 

∙ ടാക്സി പോകുന്ന വഴി അറിയാം, മറ്റുള്ളവരുമായി അതു പങ്കുവയ്ക്കാനും കഴിയും.

 

∙ കാറിനെക്കുറിച്ചും ഡ്രൈവറെക്കുറിച്ചുമുള്ള വിവരങ്ങളും ലഭ്യമാകും

 

∙ യാത്രക്കാർക്ക് പോയിന്റ്സ് ലഭിക്കുന്ന കരീം റിവാർഡ് പദ്ധതി ഹല ഉപയോക്താക്കൾക്കും ലഭിക്കും

 

∙ തങ്ങൾക്ക് ഏറ്റവും അടുത്ത് ലഭ്യമായ ടാക്സിയുടെ വിവരം ഉപയോക്താക്കൾക്ക് ആപ്പിലൂടെ അറിയാം

 

∙ ടാക്സി ആവശ്യക്കാർ ഏറ്റവും അധികമുള്ള പ്രദേശങ്ങൾ ഡ്രൈവർമാർക്കും അറിയാനാകും

 

∙ ഉപയോക്താവിന്റെ സന്ദേശം ലഭിച്ചാലുടൻ ഏറ്റവും അടുത്തുള്ള ടാക്സി ഡ്രൈവർക്ക് ഓടിയെത്താം

 

∙ നിരത്തുകളിൽ സ്വകാര്യ വാഹനങ്ങളുടെ എണ്ണം പരമാവധി കുറയ്ക്കാം

 

∙ പൊതുഗതാഗതത്തെ ശക്തിപ്പെടുത്താം

 

∙ സുരക്ഷിതത്വം ഉറപ്പാക്കാം

 

∙ യാത്ര സുഖകരവും സുന്ദരവുമായ അനുഭവമാക്കാം

 

ഹല പദ്ധതി നടപ്പാകുന്നതോടെ ദുബായ് ടാക്സി സേവനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന് ആർടിഎ ചെയർമാൻ മാത്തർ അൽ തായർ പറഞ്ഞു. ഉപയോക്താക്കൾക്കും ഡ്രൈവർമാക്കും പ്രയോജനകരമാണെന്ന് കരീം സഹസ്ഥാപകയും സിഇഒയുമായ മുദാസിർ ഷെയ്ഖ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com